Loading ...

Home International

മ്യാ​ന്‍​മ​റി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ 34 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്

യാ​ങ്കോ​ണ്‍: മ്യാ​ന്‍​മ​റി​ലെ പ​ട്ടാ​ള​ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ വി​പ്ല​വം തു​ട​രു​ന്ന​തി​നി​ടെ 34 പേ​ര്‍ കൂ​ടി മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ഞാ​യ​റാ​ഴ്ച ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കു​ശേ​ഷം 34 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ല​ഭി​ച്ച​താ​യി മ്യാ​ന്‍​മ​ര്‍ നൗ ​മീ​ഡി​യ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ 40 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം പ​ട്ടാ​ള​ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ വി​പ്ല​വം തു​ട​രു​മെ​ന്ന് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ജ​നാ​ധി​പ​ത്യ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ അ​ന്ധ​കാ​രം വി​ഴു​ങ്ങി​യ സ​മ​യ​മാ​ണി​തെ​ന്നും ഉ​ദ​യം അ​ക​ലെ​യ​ല്ലെ​ന്നും ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ നേ​താ​വ് മാ​ന്‍ വിം​ഗ് കാം​ഗ് താ​ന്‍ ഫേ​സ്ബു​ക്കി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​ട​വി​ലാ​ക്ക​പ്പെ​ട്ട ജ​നാ​ധി​പ​ത്യ നേ​താ​വ് ഓം​ഗ് സാ​ന്‍ സൂ​ചി​യു​ടെ എ​ന്‍​എ​ല്‍​ഡി പാ​ര്‍​ട്ടി എം​പി​മാ​ര്‍ ചേ​ര്‍​ന്നു രൂ​പ​വ​ത്ക​രി​ച്ച പാ​ര്‍​ല​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​ടെ ക​മ്മി​റ്റി(​സി​ആ​ര്‍​പി​എ​ച്ച്‌) നേ​താ​വാ​ണു കാം​ഗ് താ​ന്‍. മ്യാ​ന്‍​മ​റി​ലെ യ​ഥാ​ര്‍​ഥ സ​ര്‍​ക്കാ​രാ​യി ത​ങ്ങ​ളെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നു സി​ആ​ര്‍​പി​എ​ച്ച്‌ അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​ന്നാ​ല്‍, പ​ട്ടാ​ളം സി​ആ​ര്‍​പി​എ​ച്ചി​നെ നി​യ​മ​വി​രു​ദ്ധ സം​ഘ​മാ​യി​ട്ടാ​ണു പ​രി​ഗ​ണി​ക്കു​ന്ന​ത്.

Related News