Loading ...

Home Kerala

ഇ​ന്നും നാ​ളെ​യും ബാ​ങ്ക് പ​ണി​മു​ട​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ഇ​​​ന്നും നാ​​​ളെ​​​യും ബാ​​​ങ്കു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​​​ത്ത​​​നം നി​​​ല​​​യ്ക്കും. പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളെ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​ണൈ​​​റ്റ​​​ഡ് ഫോ​​​റം ഓ​​​ഫ് ബാ​​​ങ്ക് യൂ​​​ണി​​​യ​​​ന്‍​​​സ്(​​​യു​​​എ​​​ഫ്ബി​​​യു) ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ക്കു​​​ന്ന​​​ത്. പൊ​​​തു​​​മേ​​​ഖ​​​ല, സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല, വി​​​ദേ​​​ശ, ഗ്രാ​​​മീ​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍ പ​​​ണി​​​മു​​​ട​​​ക്കി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ര​​​ണ്ടാം ശ​​​നി​​​യും ഞാ​​​യ​​​റാ​​​ഴ്ച​​​യു​​​മാ​​​യ​​​തി​​​നാ​​​ല്‍ ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ബാ​​​ങ്കു​​​ക​​​ള്‍ അ​​​വ​​​ധി​​​യാ​​​യി​​​രു​​​ന്നു.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ന്നും നാ​​​ളെ​​​യും ജീ​​​വ​​​ന​​​ക്കാ​​​ര്‍ പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന​​​ത്. ദി​​​വ​​​സ​​​ങ്ങ​​​ളോ​​​ളം ബാ​​​ങ്കു​​​ക​​​ള്‍ അ​​​വ​​​ധി​​​യാ​​​യ​​​തോ​​​ടെ എ​​​ടി​​​എ​​​മ്മു​​​ക​​​ള്‍​​​ക്കു മു​​​ന്നി​​​ല്‍ ഇ​​​ന്ന​​​ലെ മു​​​ത​​​ല്‍ നീ​​​ണ്ട നി​​​ര​​​യാ​​​ണ്.

Related News