Loading ...

Home National

ഗ്രാമി പുരസ്​കാര വേദിയിലും ഇന്ത്യൻ കര്‍ഷകര്‍​ക്ക്​ ഐക്യദാര്‍ഡ്യം

ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന്​ ഐക്യദാര്‍ഢ്യവുമായി ഗ്രാമി പുരസ്​കാരവേദിയില്‍ 'ഞാന്‍ കര്‍ഷക​ര്‍ക്കൊപ്പം' ​എന്നെഴുതിയ മാസ്​ക്​ ധരിച്ച്‌ പ്രമുഖ യുട്യൂബര്‍​ ലില്ലി സിങ്​. മാര്‍ച്ച്‌​ 14ന്​ ലോസ്​ ഏയ്​ഞ്ചലസിലെ ഗ്രാമി അവാര്‍ഡ്​സ്​ 2021ന്‍റെ വേദിയിലാണ്​ 'ഞാന്‍ ക​ര്‍​ഷകര്‍ക്കൊപ്പ​ം' എന്നെഴുതിയ കറുത്ത മാസ്​ക്​ ധരിച്ച്‌​ ലില്ലി സിങ്​ എത്തിയത്​.കറുത്ത വസ്​ത്രവും മാസ്​കും ധരിച്ച്‌​ ഗ്രാമി റെഡ്​ കാര്‍പറ്റിലെത്തിയ ലില്ലി സിങ്ങിന്‍റെ ചിത്രങ്ങള്‍ വൈറലായി. ​'റെഡ്​ കാര്‍പറ്റ്​/ അവാര്‍ഡ്​ ദാന ചടങ്ങിലെ ചിത്രങ്ങള്‍ക്ക്​ കൂടുതല്‍ പ്രചാരണം ലഭിക്കുമെന്നറിയാം. മാധ്യമങ്ങള്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ചോളൂ'

കേന്ദ്രസര്‍ക്കാറിന്‍റെ മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലി​ക്കണമെന്ന ആവശ്യവുമായി മാസങ്ങളായി പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ക്ക്​ ഐക്യദാര്‍ഢ്യവുമായി നിരവധി ലോക​പ്രശ്​സ്​തര്‍ രംഗത്തെത്തിയിരുന്നു. പോപ്​ ഗായി റിഹാനയുടെ ട്വീറ്റ്​ കേന്ദ്രത്തിനും സംഘ്​പരിവാര്‍ അനുകൂലികള്‍ക്കും അസ്വസ്​ഥത സൃഷ്​ടിച്ചിരുന്നു. റിഹാനയെ കൂടാതെ കര്‍ഷക സമരത്തിന്​ പിന്തുണയുമാ​െയത്തിയ കാലാവസ്​ഥ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനെതിരെ വിദ്വേഷ പ്രചരണം അഴിച്ചുവിട്ടിരുന്നു.


Related News