Loading ...

Home National

കര്‍ഷകര്‍ പാര്‍ലമെന്‍റില്‍ കച്ചവടം തുടങ്ങും; ഡല്‍ഹിയിലേക്ക്​ വീണ്ടും റാലി നടത്തും

കൊല്‍ക്കത്ത: കേന്ദ്രം നടപ്പാക്കിയ കര്‍ഷക ​ദ്രോഹ നിയമങ്ങള്‍ പിന്‍വലിച്ചി​ല്ലെങ്കില്‍ പാര്‍ലമെന്‍റില്‍ മണ്ഡി (കര്‍ഷക ചന്ത) തുടങ്ങുമെന്ന്​ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്​. സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിക്കുന്ന ദിവസം മണ്ഡി തുറക്കും. ഞങ്ങള്‍​ക്ക്​ മൂന്നരലക്ഷം ട്രാക്​ടറുകളും 25 ലക്ഷം കര്‍ഷകരുമുണ്ട്​. വീണ്ടും ഡല്‍ഹിയിലേക്ക്​ ട്രാക്​ടര്‍ മാര്‍ച്ച്‌​ നടത്തും -ടിക്കായത്ത്​ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കുന്ന പശ്​ചിമ ബംഗാളില്‍ ബി.ജെ.പിയുടെ കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ പ്രചരണം നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം.
ബി.ജെ.പിക്ക്​ വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടര്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. à´®à´®à´¤ ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാമില്‍ ഇക്കുറി വാശിയേറിയ മത്സരമാണ്​ നടക്കുന്നത്​. മമത മന്ത്രിസഭയില്‍ നിന്ന്​ രാജിവെച്ച്‌​ ബി.ജെ.പിയി​ല്‍ ചേര്‍ന്ന സുവേന്ദു അധികാരിയാണ്​ എതിരാളി.50,000 വോട്ടുകള്‍ക്ക് ബാനര്‍ജിയെ തോല്‍പിക്കുമെന്ന്​ സുവേന്ദു അധികാരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച്‌ 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ട് ഘട്ടങ്ങളിലായാണ്​ ബംഗാളില്‍ തെരഞ്ഞെടുപ്പ്​. മേയ് രണ്ടിനാണ്​ വോട്ടെണ്ണല്‍.

Related News