Loading ...

Home Kerala

കേരളത്തിൽ ഒമ്പതാം ക്ലാസ്​ വരെ ഓള്‍ പാസ്

തിരുവനന്തപുരം: കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒമ്ബതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്​ ഓള്‍പാസ് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. എട്ടാം ക്ലാസ് വരെ ഓള്‍ പാസ് നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഒമ്ബതാം ക്ലാസിന്​ പരീക്ഷ നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്​. എന്നാല്‍, കോവിഡ്​ വ്യാപന പശ്​ചാത്തലത്തിലാണ്​ ഇത്​ ഉപേക്ഷിക്കാന്‍ ​വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചത്​.
നിബന്ധനകള്‍ക്ക് വിധേയമായാണ്​ ഒമ്ബതാം ക്ലാസുകാരെ വിജയിപ്പിക്കുക. ഇതിന്​ ഓണ്‍ലൈന്‍ ക്ലാസുകളിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിക്കും. കഴിഞ്ഞവര്‍ഷം പാദവാര്‍ഷിക, അര്‍ധ വര്‍ഷ പരീക്ഷകളുടെ മാര്‍ക്ക് കണക്കിലെടുത്തായിരുന്നു വിജയിപ്പിച്ചത്​. à´Žà´¨àµà´¨à´¾à´²àµâ€, ഇത്തവണ à´ˆ പരീക്ഷകളും നടത്തിയിട്ടില്ല.
10, പ്ലസ്​ ടു ക്ലാസുകളിലൊഴികെ മറ്റൊരു ക്ലാസിലും വാര്‍ഷിക പരീക്ഷ വേണ്ട എന്നാണ്​ തീരുമാനം. പ്ലസ്​ വണ്‍ പരീക്ഷയെ കുറിച്ച്‌ പിന്നീട് തീരുമാനിക്കും. ഈമാസം അവസാനം വരെ 10, പ്ലസ്​ ടു റിവിഷന്‍ ക്ലാസുകള്‍ തുടരും.

Related News