Loading ...

Home Australia/NZ

ക്രൈസ്റ്റ്​ ചര്‍ച്ച്‌​ പള്ളി ആക്രമണം​; വാര്‍ഷിക ഒത്തുചേരലില്‍ വികാരാധീനയായി ജസീന്ത, 'വാക്കുകള്‍ക്ക്​ മുറിവുണക്കാനാകും​'

ക്രൈസ്റ്റ്ചര്‍ച്ച്‌: ന്യുസിലിന്‍ഡിലെ ക്രൈസ്റ്റ്​ ചര്‍ച്ച്‌​ പള്ളികളിലുണ്ടായ ​വെടിവയ്​പ്പില്‍ വിശ്വാസികള്‍ കൊല്ല​െപ്പട്ട സംഭവത്തിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ ഇരകളുടെ ബന്ധുക്കള്‍ ഒത്തുകൂടി. വെളളക്കാരനായ വര്‍ണവെറിയന്‍ നടത്തിയ വെടിവയ്​പ്പില്‍ 51 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു. ക്രൈസ്റ്റ്​ ചര്‍ച്ച്‌​ അരീനയിലാണ്​ ശനിയാഴ്ച അനുസ്മരണം സംഘടിപ്പിച്ചത്​. ന്യൂസിലാന്‍ഡ്​ പ്രധാനമന്ത്രി ജസീന്ത ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ പ​ങ്കെടുത്തു. 'വാക്കുകള്‍ക്ക് അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയില്ലെങ്കിലും, അവയ്ക്ക് മുറിവ്​ ഉണക്കാനുള്ള ശക്തിയുണ്ടെന്ന്​ ജസീന്ത പറഞ്ഞു. 'കൂടുതല്‍ ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രമായി മാറാന്‍ ഒരിക്കലും നാം വൈകരുതെന്നും' അവര്‍ പറഞ്ഞു. ആക്രമണശേഷം വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട്​ ജസീന്ത കാണിച്ച അനുകമ്ബയും ന്യൂസിലാന്‍റില്‍ തോക്കുകളുടെ നിയന്ത്രണം കര്‍ശനമാക്കാനുള്ള നീക്കവും വളരെയേറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അനുസ്​മരണ ചടങ്ങില്‍ കൊല്ലപ്പെട്ട എല്ലാവരുടേയും പേരുകള്‍ വായിച്ചു.

ഭര്‍ത്താവ് കൊല്ലപ്പെട്ട കിരണ്‍ മുനീര്‍ സംസാരിച്ചു. 'തന്‍റെ ജീവിതത്തിലെ പ്രണയവും പ്രിയ കൂട്ടുകാരനും' നഷ്​ടപ്പെട്ടതായി അവര്‍ പറഞ്ഞു. 'ന്യൂസിലാന്‍റിന്‍റെ ചരിത്രത്തിലെ ഇരുണ്ട ദിനമായിരുന്നു അതെന്നും മറ്റ് 50 കുടുംബങ്ങളിലുള്ളവരുടെ ഹൃദയങ്ങളെപ്പോലെ എന്‍റെ ഹൃദയവും തകര്‍ന്നുപോയെന്നും അവര്‍ പറഞ്ഞു. 2019 മാര്‍ച്ച്‌ 15ന് നടന്ന ആക്രമണത്തില്‍ ഓസ്‌ട്രേലിയക്കാരനായ ബ്രെന്‍റണ്‍ ടാരന്‍റ്​ പള്ളിയിലെത്തി വെള്ളിയാഴ്ച നമസ്‌കാരത്തില്‍ പ​ങ്കെടുത്തവര്‍ക്കുനേരേ വെടി ഉതിര്‍ക്കുകയായിരുന്നു. അതില്‍ 44 പേര്‍ കൊല്ലപ്പെട്ടു. ലിന്‍വുഡ് പള്ളിയിലേക്ക് പോകുന്നതിന് മുമ്ബ് അയാര്‍ ഏഴുപേരെകൂടി വെടിവച്ചുകൊന്നു. 30 കാരനായ ടാരന്‍റിനെ 51 കൊലപാതക കുറ്റങ്ങള്‍, 40 കൊലപാതകശ്രമങ്ങള്‍, തീവ്രവാദം എന്നീ കുറ്റങ്ങള്‍ ചുമത്തി പരോളില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്​.

ആക്രമണത്തിന്​ ഇരയായവരെ ആശ്വസിപ്പിക്കാനെത്തിയ ജസീന്ത ആര്‍ഡന്‍ആക്രമണത്തിനുശേഷം മാരകമായ തരം സെമി ഓട്ടോമാറ്റിക് ആയുധങ്ങള്‍ നിരോധിച്ച്‌ ന്യൂസിലന്‍ഡ് പുതിയ നിയമം പാസാക്കിയിരുന്നു. 'അവ മനുഷ്യരാശിശക്കതിരായ ആക്രമണമായിരുന്നു. അതിജീവിച്ചവര്‍ക്ക് ഒരിക്കലും അവരുടെ ഹൃദയത്തിലെ വേദന മായ്ക്കാന്‍ കഴിയില്ല. എന്നിരുന്നാലും, ഭാവി നമ്മുടെ കൈയിലാണ്. ഞങ്ങള്‍ മുന്നോട്ട് പോകും, ഞങ്ങള്‍ പോസിറ്റീവ് ആയിരിക്കും '-അല്‍ നൂര്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിനിടെ ഒന്‍പത് തവണ വെടിയേറ്റ് രക്ഷപ്പെട്ട ടെമല്‍ അറ്റകോകുഗു പറഞ്ഞു.


Related News