Loading ...

Home International

അമേരിക്കയിൽ പ്രതിവര്‍ഷം കാണാതാകുന്ന കുട്ടികളുടെ എണ്ണം 4,20,000

ഡാളസ്: ഡാളസ് മെട്രോ പ്ലെക്സില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടത്തിയ തിരച്ചലില്‍ കാണാതായ 31 കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞതായി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജസ്റ്റീസ് യുഎസ് അറ്റോര്‍ണി ഓഫീസും നോര്‍ത്തേണ്‍ ഡിസ്ട്രിക്‌ട് ഓഫ് ടെക്സസും പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

ആര്‍ലിംഗ്ടന്‍ പോലീസ്, ഡാളസ് പോലീസ്, ഫോര്‍ട്ട്‍വര്‍ത്ത് പോലീസ്, ഗ്രാന്‍ഡ് പ്രിറേറി പോലീസ് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ എന്നിവ ഫെഡറല്‍ ഏജന്‍സികളുമായി സഹകരിച്ചു നടത്തിയ തിരച്ചിലിലാണു ഇത്രയും കുട്ടികളെ കണ്ടെത്തിയത്. 17 വയസിനു താഴെയുള്ളവരാണ് കണ്ടെത്തിയവരില്‍ ഭൂരിഭാഗവും. ലൈംഗികതയുടെ ഭാഗമായി കടത്തികൊണ്ടു പോകുന്ന കുട്ടികളും à´ˆ കൂട്ടത്തില്‍ പെടും. à´…തേസമയം അമേരിക്കയില്‍ പ്രതിവര്‍ഷം 4,20,000 കുട്ടികളെയാണ് കാണാതാവുന്നതെന്ന് ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ രേഖകളില്‍ വ്യക്തമാക്കുന്നു. കുട്ടികളെ കാണാതായാല്‍ ഉടനെ തന്നെ വിവരങ്ങള്‍ ലോക്കല്‍ പോലീസിനെ അറിയിക്കണം. തുടര്‍ന്നു 1800 843 5678 എന്ന നമ്ബറുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Related News