Loading ...

Home National

വിളവെടുപ്പ് കാലമായതിനാൽ ട്രെയിന്‍ തടയല്‍ സമരം അവസാനിപ്പിച്ച്‌ കര്‍ഷകര്‍

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 169 ദിവസമായി അമൃത്സര്‍-ഡല്‍ഹി റെയില്‍പാതയില്‍ തുടരുന്ന ട്രെയിന്‍ തടയല്‍ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. ഗോതമ്ബ് വിളവെടുപ്പ് സീസണ്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ദേവിദാസ്പുരയില്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. സമരം അവസാനിപ്പിച്ചതോടെ പഞ്ചാബിലേക്ക് കഴിഞ്ഞ ആറ് മാസമായി നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. കഴിഞ്ഞ നവംബര്‍ 26 മുതല്‍ ആരംഭിച്ച ധര്‍ണ പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസമാണ് കര്‍ഷകര്‍ തീരുമാനിച്ചത്. സമരരംഗത്തുള്ള മുഴുവന്‍ കര്‍ഷക സംഘടനകളുമായി കൂടിയാലോചിച്ച ശേഷമാണ് ധര്‍ണ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സവീന്ദര്‍ സിങ് വ്യക്തമാക്കി. പഞ്ചാബിലേക്കുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രം തടയാനായിരുന്നു കര്‍ഷകരുടെ തീരുമാനം. എന്നാല്‍ ചരക്ക് ട്രെയിനുകള്‍ കൂടി നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ പഞ്ചാബിലെ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഇത് വലിയ നഷ്ടമാണുണ്ടാക്കിയത്.

Related News