Loading ...

Home Kerala

എന്‍ജിനീയറിങ് പഠനം; ഇനി പ്ലസ്ടു തലത്തില്‍ കണക്കും ഫിസിക്‌സും നിര്‍ബന്ധമല്ല

ന്യൂഡല്‍ഹി: എന്‍ജിനീയറിങ് പഠനത്തിന് ഇനി പ്ലസ്ടു തലത്തില്‍ കണക്കും ഫിസിക്‌സും നിര്‍ബന്ധമല്ല. എന്‍ജിനീയറിങ് പഠനത്തില്‍ അടിസ്ഥാന ഘടകമായ കണക്ക്, പ്ലസ്ടു തലത്തില്‍ പഠിക്കാത്തവര്‍ക്കും പ്രവേശനം നല്‍കാനുള്ള നീക്കത്തിനെതിരെ പരാതി ഉയരുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മേല്‍നോട്ട സമിതിയായ എഐസിടിഇയാണ് എന്‍ജിനീയറിങ് പഠനത്തിനുള്ള പ്രവേശന മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം. മൂന്ന് വിഷയങ്ങളില്‍ 45 ശതമാനവും അതിലധികവും മാര്‍ക്ക് നേടിയവര്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.

Related News