Loading ...

Home International

രണ്ടു വര്‍ഷത്തിനിടെ സിറിയയിലേക്ക്​ എണ്ണ കൊണ്ടുവന്ന 12 കപ്പലുകള്‍ ബോംബിട്ട്​ ഇസ്രായേല്‍

ടെല്‍ അവീവ്​: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അയല്‍ രാജ്യമായ സിറിയയിലേക്ക്​ എണ്ണ കൊണ്ടുവന്ന ഒരു ഡസന്‍ കപ്പലുകള്‍ക്കുനേരെയെങ്കിലും ഇസ്രായേല്‍ ബോംബ്​ വര്‍ഷിച്ചതായി വെളിപ്പെടുത്തല്‍. യു.എസ് ഉദ്യോഗസ്​ഥരെയുള്‍പടെ ഉദ്ധരിച്ച്‌​ മുന്‍നിര മാധ്യമമായ വാള്‍ സ്​ട്രീറ്റ്​ ജേണലാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. നേരിട്ട്​ ബോംബുവര്‍ഷം നടത്തുന്നതിന്​ പകരം ജല കുഴിബോംബുകള്‍ സ്​ഥാപിച്ചും മറ്റുമാണ്​ ഇവക്കെതിരെ ആക്രമണം നടത്തിയത്​​. ഇറാന്‍റെ കപ്പലുകളാണ്​ ആക്രമിക്കപ്പെട്ടവയിലേറെയും.

സിറിയയില്‍ ഇറാന്‍ ഇടപെടുന്നത്​ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട്​ ​നിരവധി ​തവണ ബോംബാക്രമണങ്ങള്‍ നടത്തിയതിന്‍റെ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ്​ കരയിലെന്ന പോലെ കടലിലും ആക്രമണം നടന്നതെന്ന്​ റിപ്പോര്‍ട്ട്​ പറയുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ പോര്‍മുഖം തുറക്കുന്നതാണ്​ ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തല്‍.

എണ്ണ കടത്തിനു പുറമെ ആയുധ കൈമാറ്റവും തിരിച്ചറിഞ്ഞ്​ ഇസ്രായേല്‍ ആക്രമണം നടത്തി. എണ്ണ കടത്ത്​ ഇറാ​ന്​ സാമ്ബത്തിക ലാഭം നല്‍കുമെന്ന്​ കണ്ടായിരുന്നു പിന്തിരിപ്പിക്കല്‍. കപ്പലുകള്‍ തകര്‍ന്നില്ലെങ്കിലും തിരിച്ചുപോകാന്‍ നിര്‍ബന്ധിതമായതായി റിപ്പോര്‍ട്ട്​ വ്യക്​തമാക്കുന്നു.

അടുത്തിടെ ഇസ്രായേല്‍ ടാങ്കര്‍ ഹെലിയോസ്​ റേ ആക്രമിക്കപ്പെട്ടിരുന്നു. ഇറാനാണ്​ പിന്ന​ിലെന്ന്​ ഇസ്രായേല്‍ ആരോപിക്കുകയും ചെയ്​തു. ആരോപണം ഇറാന്‍ നിഷേധിച്ചു. സമാനമായി, സിറിയയിലേക്കുള്ള മാര്‍ഗമധ്യേ ഇറാന്‍ ടാങ്കറില്‍നിന്ന്​ ഒഴുകിയ എണ്ണ ഇസ്രായേല്‍ തീരത്ത്​ അടിഞ്ഞുകൂടിയിരുന്നു. ഇത്​ ബോധപൂര്‍വം ഒഴുക്കിക്കളഞ്ഞതാണെന്നായിരുന്നു ഇസ്രാ​േയല്‍ ആരോപണം. എന്നാല്‍, നേരത്തെ നടന്ന ആക്രമണങ്ങള്‍ക്കു സമാനമായ നീക്കത്തില്‍ എണ്ണ ഒഴുകിയതാണോയെന്നും വ്യക്​തമല്ല.

ഇറാനെ വരുതിയില്‍ നിര്‍ത്താനെന്നു പറഞ്ഞ്​ ഏറെയായി ഇസ്രായേല്‍ ആക്രമണം തുടര്‍ക്കഥയാണ്​. ഏറ്റവുമൊടുവില്‍ ഇറാനിലെ മുന്‍നിര ആണവ ശാസ്​ത്രജ്​ഞന്‍ അടുത്തിടെ കൊല്ലപ്പെട്ടത്​ ഇസ്രായേല്‍ ആക്രമണത്തിലായിരുന്നു.

യു.എസുമായി സഹകരിച്ചാണ്​ മിക്കപ്പോഴും ഇസ്രായേല്‍ മേഖലയില്‍ സൈനിക നീക്കങ്ങള്‍ നടത്തുന്നത്​. ഡോണള്‍ഡ്​ ട്രംപ്​ പൂര്‍ണമായി ഇസ്രായേല്‍ നീക്കങ്ങളെ പിന്തുണ​ച്ചപ്പോള്‍ പുതുതായി അധികാരമേറ്റ ബൈഡന്‍ എത്രകണ്ട്​പിന്തുണക്കുമെന്ന ആശങ്ക ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്‍യമിന്‍ നെതന്യാഹുവിനുണ്ട്​. ആക്രമണം തുടര്‍ക്കഥയാണ്​. ഏറ്റവുമൊടുവില്‍ ഇറാനിലെ മുന്‍നിര ആണവ ശാസ്​ത്രജ്​ഞന്‍ അടുത്തിടെ കൊല്ലപ്പെട്ടത്​ ഇസ്രായേല്‍ ആക്രമണത്തിലായിരുന്നു. യു.എസുമായി സഹകരിച്ചാണ്​ മിക്കപ്പോഴും ഇസ്രായേല്‍ മേഖലയില്‍ സൈനിക നീക്കങ്ങള്‍ നടത്തുന്നത്​. ഡോണള്‍ഡ്​ ട്രംപ്​ പൂര്‍ണമായി ഇസ്രായേല്‍ നീക്കങ്ങളെ പിന്തുണ​ച്ചപ്പോള്‍ പുതുതായി അധികാരമേറ്റ ബൈഡന്‍ എത്രകണ്ട്​പിന്തുണക്കുമെന്ന ആശങ്ക ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്‍യമിന്‍ നെതന്യാഹുവിനുണ്ട്​.

Related News