Loading ...

Home cinema

യുവമനസുകളെ മലിനമാക്കുന്നു; 'ബോംബെ ബീഗംസി'ന്‍റെ സംപ്രേക്ഷണം നിര്‍ത്തിവെക്കാന്‍ നെറ്റ്​ഫ്ലിക്​സിന്​ നിര്‍ദേശം

ന്യൂഡല്‍ഹി: നെറ്റ്​ഫ്ലിക്​സ്​ വെബ്​ സീരീസായ 'ബോംബെ ബീഗംസി'ന്‍റെ സംപ്രേക്ഷണം നിര്‍ത്തിവെക്കണമെന്ന്​ നിര്‍ദ്ദേശം. കുട്ടികളെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന്​ ചൂണ്ടിക്കാട്ടി നാഷനല്‍ കമീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ്​ ചൈല്‍ഡ്​ റൈറ്റ്​സി​േന്‍റതാണ്​ (എന്‍.സി.പി.സി.ആര്‍) ​നിര്‍ദേശം.വെബ്​സീരിസുമായി ബന്ധപ്പെട്ട്​ ഒ.ടി.ടി പ്ലാറ്റ്​ഫോമായ നെറ്റ്​ഫ്ലിക്​സിന്​ 24 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ട്​ നോട്ടീസ്​ അയക്കുകയും ചെയ്​തു. വിശദീകരണം തൃപ്​തികരമല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. വെബ്​സീരീസില്‍ കുട്ടി​കളെ ചിത്രീകരിക്കുന്ന രീതി യുവമനസുകളെ മലിനമാക്കുമെന്നും അതുവഴി കുട്ടികളെ ചൂഷണത്തിനും ദുരുപയോഗത്തിനും വിധേയമാക്കുമെന്നും എന്‍.സി.പി.സി.ആര്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്തവരുടെ ലൈംഗികതയും മയക്കുമരുന്ന്​ ഉപയോഗവും സാധാരണമായി വെബ്​സീരീസില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ്​ നടപടി. ഇത്തരം ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണം ​െചയ്യു​േമ്ബാള്‍ നെറ്റ്​ഫ്ലിക്​സ്​ ജാഗ്രത പുലര്‍ത്തണമെന്നും നോട്ടീസില്‍ പറയുന്നു. അഞ്ചു സ്​ത്രീകളുടെ കഥ പറയുന്ന വെബ്​സീരീസാണ്​ ബോംബെ ബീഗംസ്​. വിവിധ സമൂഹങ്ങളില്‍നിന്നെത്തിയ സ്​ത്രീകളുടെ ജീവിത സാഹചര്യങ്ങളാണ്​ സീരീസിന്‍റെ ആധാരം.​

Related News