Loading ...

Home National

വൈദ്യുതി നിയമ ഭേദഗതിയുമായി കേന്ദ്രം മുന്നോട്ട്, ആശങ്കയില്‍ പൊതുജനം

വൈദ്യുതി വ്യവസായത്തിലെ പ്രധാന കണ്ണിയാണ് വിതരണമേഖല. പൊതുജനങ്ങളുമായി ഇടപെടുന്നതു വിതരണമേഖലയാണ്. ഉല്‍പാദന, പ്രസരണ മേഖലയില്‍ നടത്തുന്ന മുതല്‍മുടക്കു തിരികെ ലഭിക്കുന്നതും വിതരണമേഖലയില്‍ നിന്നാണ്. നിലവില്‍ വിതരണ മേഖലയില്‍ മത്സരമില്ല. ഒരു സ്ഥലത്ത് ഒരു സേവനദാതാവ് എന്ന നിലയിലാണു പൊതുവേ വിതരണം നടക്കുന്നത്. സ്വന്തമായി വിതരണ ശൃംഖല സ്ഥാപിച്ച്‌ ഒരേ പ്രദേശത്ത് ഒന്നിലധികം സ്ഥാപനങ്ങള്‍ക്കു വിതരണം നടത്താമെന്നു നിയമമുണ്ടെങ്കിലും അതു കാര്യമായി നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിലവിലുള്ള വൈദ്യുതിശൃംഖലയില്‍ നിന്നുതന്നെ ലൈസന്‍സ് ഇല്ലാതെ ആര്‍ക്കും വൈദ്യുതി വിതരണം നടത്താം എന്ന ഭേദഗതി കൊണ്ടുവരുന്നത്. കേന്ദ്ര വൈദ്യുതി നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള കരടു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 7 വര്‍ഷത്തിനിടെ 4 കരടു ബില്ലുകള്‍ പ്രസിദ്ധീകരിച്ചെങ്കിലും, മൂന്നും നിയമമായില്ല. എന്നാല്‍, ഇതു പാസാക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ടു പോകുകയാണ് ഇപ്പോള്‍. നിലവിലെ വൈദ്യുതി നിയമം 2003ല്‍ നിലവില്‍ വന്നതാണ്.അന്നത്തെ 3 നിയമങ്ങള്‍ റദ്ദാക്കിക്കൊണ്ടാണ് ഇതു നിലവില്‍ വന്നത്. ഫലത്തില്‍ ശൃംഖലാ വികസനം മുടങ്ങും. എല്ലാവരുടേതുമായി മാറുന്ന വിതരണശൃംഖല ആരുടേതുമല്ലാതെ അനാഥമാകാനുള്ള സാധ്യതയും ഭേദഗതി മൂലം ഉണ്ടാകാം.

Related News