Loading ...

Home International

പാർശ്വഫലം;ഡെന്മാര്‍ക്കും,നോര്‍വേയും, ഐസ്‌ലാൻഡും ഓക്സ്ഫഡ് വാക്സിന്‍ ഉപയോഗം നിര്‍ത്തി

കോ​​​പ്പ​​​ന്‍​​​ഹേ​​​ഗ​​​ന്‍: യൂ​​​റോ​​​പ്പി​​​ലെ ഡെ​​​ന്മാ​​​ര്‍​​​ക്ക്, നോ​​​ര്‍​​​വേ, ഐ​​​സ്‌​​​ല​​​ന്‍​​​ഡ് രാ​​​ജ്യ​​​ങ്ങ​​​ള്‍ ഓ​​​ക്സ്ഫഡ് വാ​​​ക്സി​​​ന്‍ വി​​​ത​​​ര​​​ണം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ര്‍​​​ത്തി​​​വ​​​യ്ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു. വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​രി​​​ല്‍ ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ര്‍​​​ട്ടു​​​ക​​​ള്‍ വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്നാ​​​ണി​​​ത്. അ​​​തേ​​​സ​​​മ​​​യം, വാ​​​ക്സി​​​ന്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്ന് യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ഓ​​​ക്സ്ഫെ​​​ഡ് വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ച നാ​​​ല്പ​​​ത്തൊ​​​ന്പ​​​തു വ​​​യ​​​സു​​​ള്ള ന​​​ഴ്സ് ര​​​ക്തം ക​​​ട്ട​​​പി​​​ടി​​ച്ചു മ​​​രി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ര്‍​​​ന്ന് ഓ​​​സ്ട്രി​​​യ തി​​​ങ്ക​​​ളാ​​​ഴ്ച ഒ​​​രു ബാ​​​ച്ച്‌ വാ​​​ക്സി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം നി​​​ര്‍​​​ത്തി​​​യ​​​താ​​​യി അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. എ​​​സ്തോ​​​ണി​​​യ, ലാ​​​ത്‌​​​വി​​​യ, ലി​​​ത്വാ​​​നി​​​യ, ല​​​ക്സം​​​ബ​​​ര്‍​​​ഗ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​തേ ബാ​​​ച്ച്‌ വാ​​​ക്സി​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു നി​​​ര്‍​​​ത്തി​​​വ​​​ച്ച​​​താ​​​യി തു​​​ട​​​ര്‍​​​ന്ന് അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ല്‍ ഓ​​​ക്സ്ഫ​​​ഡ് വാ​​​ക്സി​​​നേ ഇ​​​നി ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ടെ​​ന്നു ഡെ​​​ന്മാ​​​ര്‍​​​ക്ക് ഇ​​​ന്ന​​​ലെ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നോ​​​ര്‍​​​വേ​​​യും ഐ​​​സ്‌​​​ല​​​ന്‍​​​ഡും ഇ​​​തേ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തു. ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം തീ​​​രു​​​മാ​​​നം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​ന്നു ഡെ​​​ന്‍​​​മാ​​​ര്‍​​​ക്ക് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

ഈ ​​​ബാ​​​ച്ചി​​​ല്‍​​​പ്പെ​​​ട്ട വാ​​​ക്സി​​​ന്‍റെ പ്ര​​​ശ്നം മാ​​​ത്ര​​​മാ​​​ണി​​​തെ​​ന്നു പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​യ​​​താ​​​യി യൂ​​​റോ​​​പ്യ​​​ന്‍ മെ​​​ഡി​​​സ​​​ിന്‍​​​സ് ഏ​​​ജ​​​ന്‍​​​സി അ​​​റി​​​യി​​​ച്ചു. 17 യൂ​​​റോ​​​പ്യ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​യി ഈ ​​​ബാ​​​ച്ചി​​​ല്‍​​​പ്പെ​​​ട്ട 10 ല​​​ക്ഷം ഡോ​​​സു​​​ക​​​ളാ​​​ണു ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

30 ല​ക്ഷം പേ​രാ​ണു മാ​ര്‍​ച്ച്‌ വ​രെ യൂ​റോ​പ്പി​ല്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്. ര​ക്തം ക​ട്ട​പി​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​മ​മാ​ത്ര കേ​സു​ക​ള്‍ മാ​ത്ര​മാ​ണു റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ട ചി​ല റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ക്സി​ന്‍ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related News