Loading ...

Home USA

ഭരണമേറ്റ ശേഷം ലക്ഷംകോടിയുടെ ആദ്യ സാമ്പത്തിക ഉത്തജന പാക്കേജുമായി ജോ ബൈഡൻ

വാഷിംഗ്ടണ്‍: കൊറോണ കാലത്തെ സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ വീണ്ടും സാമ്ബത്തിക നയ പ്രഖ്യാപനം. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ലക്ഷംകോടിയുടെ സാമ്ബത്തിക ഉത്തേജന പാക്കേജാണ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. അധികാരമേറ്റ ശേഷം ആദ്യമായാണ് ബൈഡന്‍ അമേരിക്കയുടെ സാമ്ബത്തിക നയവുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുന്നത്. കൊറോണ കാലത്ത് ട്രംപ് മൂന്ന് തവണ രാജ്യത്തെ സാമ്ബത്തിക, കയറ്റുമതി രംഗത്തെ തകര്‍ച്ചയെ നേരിടാന്‍ സാമ്ബത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആരോഗ്യരംഗത്തിനുള്ള പാക്കേജുകള്‍ക്കും കൊറോണ വൈറസ് പ്രതിരോധ ഗവേഷണത്തിനുമാണ് മുന്‍തൂക്കം നല്‍കിയിരുന്നത്. കൊറോണ വ്യാപനം ഒരു വശത്ത് തുടുരുന്നതിനിടയിലും വാക്‌സിനേഷന്‍ നടപടി വേഗത്തിലാക്കി അമേരിക്ക മുന്നേറുകയാണ്. പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയശേഷം ലോകത്തെ മറ്റ് രാജ്യങ്ങള്‍ക്കായി വാക്‌സിന്‍ വിതരണം ചെയ്യുമെന്നും ബൈഡന്‍ പറഞ്ഞു. ലോകം മൊത്തം വൈറസിനെ പ്രതിരോധിക്കാതെ അമേരിക്കയും സുരക്ഷിതമാണെന്ന് പറയാനാകില്ല. ഒരു മതില്‍ കെട്ടി തടയാനാകുന്ന പ്രശ്‌നമല്ല കൊറോണ വ്യാപനമെന്ന് ഏവരും തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്ന് ബൈഡന്‍ വ്യക്തമാക്കി.

Related News