Loading ...

Home Kerala

അഴീക്കല്‍, കൊല്ലം ബീച്ചുകളില്‍ ശക്തമായ കടല്‍കയറ്റം

കൊ​ല്ലം: അ​ഴീ​ക്ക​ല്‍, കൊ​ല്ലം ബീ​ച്ചു​ക​ളി​ല്‍ ക​ട​ല്‍​ക​യ​റ്റം രൂ​ക്ഷ​മാ​യി. സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് കൊ​ല്ലം ബീ​ച്ചി​ല്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. കൊ​ല്ലം ബീ​ച്ചി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ലാ​ണ് തി​ര​മാ​ല​ക​ള്‍ ശ​ക്ത​മാ​യി​ട്ട് ക​ര​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ന്ന​ത്. ക​ട​ല്‍​തി​ട്ട തി​ര​മാ​ല​ക​ള്‍ ക​വ​ര്‍​ന്നു. അ​ഴീ​ക്ക​ല്‍ ബീ​ച്ചി​ലും ശ​ക്ത​മാ​യ തി​ര​മാ​ല​യാ​ണ് ക​ര​യി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റു​ന്ന​ത്.

സാ​ധാ​ര​ണ കാ​ല​വ​ര്‍​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​കു​ന്ന​ത്. ചി​ല സ​മ​യ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന ക​ള്ള​ക​ട​ല്‍ പ്ര​തി​ഭാ​സ​മാ​ണി​തെ​ന്നാ​ണ് പ​ര​മ്ബ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​ര​വി​പു​രം, മു​ണ്ട​യ്ക്ക​ല്‍, പാ​പ​നാ​ശം, പ​ര​വൂ​ര്‍ മ​യ്യ​നാ​ട് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത തി​ര​മാ​ല​ക​ളാ​ണ് ക​ര​യി​ലേ​ക്ക് ക​യ​റു​ന്ന​ത്. കൊ​ല്ലം ബീ​ച്ചി​ല്‍ എ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് സു​ര​ക്ഷ നി​ര്‍​ദേ​ശം ന​ല്‍​കി ലൈ​ഫ് ഗാ​ര്‍​ഡു​ക​ളും ബീ​ച്ചി​ലു​ണ്ട്.
കടല്‍കയറ്റത്തില്‍ പുലിമുട്ട് മണ്ണിനടിയിലായി

ഇരവിപുരം: കടലാക്രമണം തടയുന്നതിനായി ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച പുലിമുട്ട് കടല്‍കയറ്റത്തില്‍ മണ്ണിനടിയിലായി.- ഇരവിപുരം കുളത്തും പാട് കുരിശടിക്ക് പടിഞ്ഞാറുവശം സ്ഥാപിച്ച പുലിമുട്ടാണ് മണ്ണിനടിയിലായത്. ചെറുപാറകള്‍ കൊണ്ട് നിര്‍മിച്ചതിനാലാണ് മണലിനടിയിലാകാന്‍ കാരണമായതെന്ന് പറയുന്നു. ഇരുവശങ്ങളിലും വലിയ പാറകള്‍ അടുക്കി പുതിയ പുലിമുട്ട് നിര്‍മിക്കണമെന്ന ആവശ്യവും ശക്തമാണ്. വലിയ പാറ കിട്ടാത്തതിനാലാണ് ചെറിയ പാറകള്‍ പുലിമുട്ട് നിര്‍മാണത്തിന് ഉപയൊഗിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.

Related News