Loading ...

Home International

ലോകത്തെ ഏറ്റവും വിലകൂടിയ മരുന്ന് ബ്രിട്ടനില്‍; പേശികള്‍ തളര്‍ന്നുപോകുന്ന അസുഖത്തിന് ഒരു ഡോസിന് 18 കോടി

ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് ബ്രട്ടനില്‍ അനുമതി . അപൂര്‍വ ജനതിക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികിത്സയ്ക്കുള്ള മരുന്നിനാണ് യുണൈറ്റഡ് കിങ്ഡംസ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് അംഗീകാരം നല്‍കിയത്. ഒരുഡോസിന് 18 കോടി രൂപയാണ് വില. ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുകയും തളര്‍ന്നുപോകുകയും ചെയ്യുന്ന രോഗവാസ്ഥയാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി. 6000 മുതല്‍ 11000 കുട്ടികളില്‍ ഒരാള്‍ക്ക് എന്ന നിരക്കിലാണ് ഈ ജനതിക രോഗം കാണാനാകുന്നത് . സ്‌പൈനല്‍ കോഡിലെ മോട്ടോര്‍ ന്യൂറോണിന് ക്ഷയിച്ച്‌ ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുന്ന അവസ്ഥയാണിത്. ജനതികമാറ്റംമൂലം ന്യൂറോണിന് നാശംസംഭവിക്കുകയും കുട്ടികളുടെ പേശികള്‍ക്ക് തളര്‍ച്ചയുണ്ടാകുകയുമാണ് ചെയ്യുന്ന രോഗാവസ്ഥയാണിത് . ഈ അപൂര്‍വ രോഗത്തിന് ‘സോള്‍ഗെന്‍സ്മ ‘എന്ന മരുന്ന് അതിവേഗം പ്രവര്‍ത്തിച്ച്‌ രോഗം സുഖപ്പെടുത്തുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ ഈ മരുന്ന് നിലമ്ബൂര്‍ സ്വദേശികളായ ദമ്ബതിമാരുടെ കുഞ്ഞിന് കുത്തിവെച്ചിരുന്നു. ടൈപ്പ് 2 സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞിനായിരുന്നു മരുന്ന് നല്‍കിയത് .

Related News