Loading ...

Home International

അഫ്ഗാന്‍ സമാധാനത്തിന് പാക്കിസ്ഥാനുമായിചര്‍ച്ച നടത്തി അമേരിക്ക

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായി അനുരഞ്ചനത്തിന് തയാറാകണമെന്നാവശ്യപ്പെട്ട് യുഎസ് പ്രത്യേക പ്രതിനിധി പാക് ആര്‍മി മേധാവിയെ കണ്ടു. അഫ്ഗാനിസ്ഥാനിലെ യു.എസ് പ്രത്യേക പ്രതിനിധി സല്‍മൈ ഖലില്‍സാദ് പാകിസ്ഥാന്‍ ആര്‍മി മേധാവി ജനറല്‍ ഖമ‌ര്‍ ജാവേദ് ബജ്വയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ സമാധാന പ്രക്രീയയില്‍ പാകിസ്ഥാന്റെ തുടര്‍ച്ചയായ സഹകരണം ആവശ്യപ്പെടുകയും ചെയ്തു. മെയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈനികരെപിന്‍വലിക്കാനുള്ള അവസാന സമയത്തിന് മുന്നോടിയായാണ് ചര്‍ച്ച നടത്തിയത്. സമാധാന പ്രക്രീയയില്‍ പാകിസ്ഥാന്റെ പ്രധാന പങ്ക് അംബാസഡര്‍ ഖലില്‍ദാസ് ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ചും രാഷ്ട്രീയ ഒത്തുതീത്തുര്‍പ്പുകളെക്കുറിച്ചും സമഗ്ര വെടിനിറുത്തലിനെക്കുറിച്ചും പ്രസ്താവനയില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തിന്റെ നേരിട്ടുള്ള പങ്കാളിയാണ് ഇസ്ലാമാബാദെന്നും ഇതൊരു സാധാരണ അയല്‍വാസിയായി കണക്കാക്കരുതെന്നും യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് സമാധാന പ്രക്രീയയെ സഹായിക്കില്ലെന്നും അഫ്ഗാന്‍ ഗവണ്‍മെന്റ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമായുള്ള പ്രശ്നത്തില്‍ നേരിട്ട് പങ്കുണ്ട്. അവരെ സാധാനരണ അയല്‍ക്കാരായി കാണുന്നത് സമാധാന പ്രക്രീയയെ സഹായിക്കില്ല. യുദ്ധത്തിലും സമാധാനത്തിലും അവരുടെ പങ്ക് ചര്‍ച്ചയില്‍ എടുത്തുപറയേണ്ടതാണ്. നിശബ്ദത, പ്രീതിപ്പെടുത്തല്‍ അവഗണന ഇതൊന്നും സമാധാന പ്രക്രീയയെ സഹായിക്കില്ല- അഫ്ഗാനിസ്ഥാന്‍ പ്രഥമ ഉപരാഷ്ട്രപതി അമറുള്ള സാലിഹ് പറഞ്ഞു.

Related News