Loading ...

Home Gulf

സാ​മ്പ​ത്തി​ക മേഖലയിലെ സ്​​ത്രീ പ​ങ്കാ​ളി​ത്തം;​ ബഹ്റിന്‍ മുന്നിലെന്ന് ലോ​ക ബാ​ങ്ക്​ റിപ്പോര്‍ട്ട്

മ​നാ​മ: സാ​മ്ബ​ത്തി​ക മേഖലയിലെ സ്​​ത്രീ പ​ങ്കാ​ളി​ത്ത​ത്തി​ലും തു​ല്യാ​വ​സ​ര​ത്തി​ലും മികച്ച നേട്ടം കൈവരിച്ച്‌ ബഹ്‌റൈന്‍ . അ​ന്താ​രാ​ഷ്​​ട്ര വ​നി​ത​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ ലോ​ക ബാ​ങ്ക്​പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ്​ ബ​ഹ്​​റൈ​ന്റെ നേ​ട്ട​ങ്ങ​ള്‍ വിലയിരുത്തിയത് . മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്ന പ​ല ​ മേ​ഖ​ല​ക​ളി​ലും സ്​​ത്രീ​ക​ള്‍​ക്ക്​ അ​വ​സ​രം ന​ല്‍​കു​ന്ന​തി​ല്‍ ബ​ഹ്​​റൈ​ന്‍ മു​ന്നി​ലെ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബ​ഹ്​​റൈ​ന്റെ സ​മ്ബ​ദ്​ വ്യ​വ​സ്ഥ​യി​ല്‍ സ്​​ത്രീ​ പ​ങ്കാ​ളി​ത്തം 45 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ലെ ഏറ്റവും ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണ്​ ഇ​തെ​ന്ന്​ റി​പ്പോ​ര്‍​ട്ട്​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ്​​ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും തു​ല്യാ​വ​സ​രം ന​ല്‍​കു​ന്ന സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ളാ​ണ്​നേട്ടത്തിലേക്ക് നയിച്ചത് . പ​ട്ടി​ക​യി​ല്‍ ബ​ഹ്​​റൈന്‍ ​ സ്കോ​ര്‍ 46.3 പോ​യ​ന്‍​റി​ല്‍​നി​ന്ന്​ 55.6 പോ​യ​ന്‍​റി​ലേ​ക്ക്​ ഉ​യ​ര്‍​ന്നു. സം​രം​ഭ​ക​ത്വ മേ​ഖ​ല​യി​ലും തൊ​ഴി​ല്‍ വി​പ​ണി​യി​ലും ബ​ഹ്​​റൈ​നി വ​നി​ത​ക​ള്‍ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​ണ്​ കൈ​വ​രി​ച്ച​ത്. കോ​വി​ഡ്​മ​ഹാ​മാ​രി​യി​ല്‍ ​ലോ​ക​മെ​ങ്ങു​മു​ള്ള സ​മ്ബ​ദ്​ വ്യ​വ​സ്ഥ​ക​ള്‍ വെ​ല്ലു​വി​ളി നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലും നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യ​താ​ണ്​ ബ​ഹ്​​റൈ​നെ വേ​റി​ട്ട്​നി​ര്‍​ത്തു​ന്ന​ത്. പ്രതിസന്ധികള്‍ വ​നി​ത​ക​ളു​ടെ മു​ന്നേ​റ്റ​ത്തി​ന്​ത​ട​സ്സ​മാ​യി​ല്ല. സ്​​ത്രീ​ക​ള്‍​ക്ക്​ സാ​മ്ബ​ത്തി​ക രം​ഗ​ത്തേ​ക്ക്​പ്ര​വേ​ശി​ക്കാ​നു​ള്ള ത​ട​സ്സ​ങ്ങ​ള്‍ 27 രാ​ജ്യ​ങ്ങ​ള്‍ നീ​ക്കി​യ​താ​യി റി​പ്പോ​ര്‍​ട്ട്​ വെളിപ്പെടുത്തുന്നു .

Related News