Loading ...

Home Kerala

കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലും കൂട്ട പിന്‍വാതില്‍ നിയമനം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പ്രോ ​ചാ​ന്‍​സ​ല​റാ​യി പു​തു​താ​യി ആ​രം​ഭി​ച്ച കേ​ര​ള ഡി​ജി​റ്റ​ല്‍ യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ യു.​ജി.​സി ച​ട്ട​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച്‌​ പി​ന്‍​വാ​തി​ല്‍ നി​യ​മ​നം. അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് നി​യ​മ​ന​ങ്ങ​ള്‍ ന​ട​ന്ന​ത്. അ​ഞ്ച്​ പ്ര​ഫ​സ​ര്‍, ര​ണ്ട് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍, എ​ട്ട് അ​സി​സ്​​റ്റ​ന്‍​റ്​ പ്ര​ഫ​സ​ര്‍, ര​ജി​സ്ട്രാ​ര്‍, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍​മാ​ര്‍, അ​സി​സ്​​റ്റ​ന്‍​റ്​ ര​ജി​സ്ട്രാ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ ഉ​ന്ന​ത ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ഇ​തി​ന് പു​റ​മെ ടെ​ക്നി​ക്ക​ല്‍ ജീ​വ​ന​ക്കാ​രെ​യും ക്ല​ര്‍​ക്കു​മാ​രെ​യും ലാ​സ്​​റ്റ്​ ഗ്രേ​ഡ് ജീ​വ​ന​ക്കാ​രെ​യും പി​ന്‍​വാ​തി​ലി​ലൂ​ടെ നി​യ​മി​ച്ചി​ട്ടു​ണ്ട്. നി​യ​മ​ന​ങ്ങ​ളി​ലൊ​ന്നും സം​വ​ര​ണം പാ​ലി​ച്ചി​ട്ടി​ല്ല. à´®àµâ€‹à´–്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സിന്റെ  നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് വൈ​സ്​ചാ​ന്‍​സ​ല​ര്‍ നേ​രി​ട്ട് നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തെ​ന്ന്​​ആ​രോ​പ​ണ​മു​ണ്ട്. നി​യ​മ​ന​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്കും റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ര്‍​ണ​ര്‍​ക്കും സേ​വ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്ബ​യി​ന്‍ ക​മ്മി​റ്റി പ​രാ​തി ന​ല്‍​കി.
സ​ര്‍​വ​ക​ലാ​ശാ​ല ച​ട്ട​ങ്ങ​ള്‍ രൂ​പ​വ​ത്​​ക​രി​ക്കാ​ത്ത​തിന്റെ  മ​റ​വി​ലാ​ണ് പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ഇ​ങ്ങ​നെ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല ഒാ​ര്‍​ഡി​ന​ന്‍​സി​ല്‍ വ്യ​വ​സ്ഥ​യി​ല്ല. നി​യ​മ​ന​ങ്ങ​ള്‍​ക്ക്​ ദേ​ശീ​യ​ത​ല​ത്തി​ല്‍ വി​ജ്ഞാ​പ​നം          പു​റ​പ്പെ​ടു​വി​ച്ച്‌ അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ണ​മെ​ന്ന യു.​ജി.​സി വ്യ​വ​സ്ഥ പാ​ലി​ച്ചി​ല്ല. ഐ.​ഐ.​ഐ.​ടി.​എം.​കെ​യി​ലെ ചി​ല അ​ധ്യാ​പ​ക​രെ​യും പു​റ​മെ​നി​ന്നു​ള്ള​വ​രെ​യു​മാ​ണ്​പി​ന്‍​വാ​തി​ലി​ലൂ​ടെ വി​വി​ധ ത​സ്തി​ക​ക​ളി​ല്‍ നി​യ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും​ ഗ​വ​ര്‍​ണ​ര്‍​ക്ക്​ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Related News