Loading ...

Home Gulf

'ഫസ്റ്റ് അറബ് ലേഡി ഓഫ് ദി ഇയര്‍' ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ്

ദുബൈ: ഫസ്റ്റ് അറബ് ലേഡി ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അര്‍ഹയായി. അറബ് വുമണ്‍ അഥോറിറ്റിയാണ് പുരസ്കാരം നല്‍കുന്നത്. ദുബൈയുടെ സാംസ്‌കാരികവും ക്രിയാത്മകവുമായ മേഖലകളില്‍ ശൈഖ ലത്തീഫയുടെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അഥോറിറ്റി ചെയര്‍പേഴ്‌സണാണ് ശൈഖ ലത്തീഫ. അറബ് ലോകത്തിന്റെ സാംസ്‌കാരിക മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാനുഷികമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ക്രിയേറ്റീവ് ആര്‍ട്ടുകളെ സമ്ബന്നമാക്കിയ വനിതയാണ് ശൈഖ ലത്തീഫയെന്ന് അറബ് വുമണ്‍ അഥോറിറ്റി സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ദുലൈമി പറഞ്ഞു. ദുബൈയെ ആഗോള സാംസ്‌കാരിക കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനത്തിന് ശൈഖ ലത്തീഫയാണ് നേതൃത്വം നല്‍കുന്നത്. 2004 ല്‍ അറബ് ലീഗ് ആരംഭിച്ചതാണ് ഫസ്റ്റ് അറബ് ലേഡി അവാര്‍ഡ്. നാല് വര്‍ഷത്തിലൊരിക്കല്‍ അറബ് സമൂഹത്തിന് മുന്നേറുന്ന മാനുഷികവും സര്‍ഗ്ഗാത്മകവുമായ വികസനത്തിന് അസാധാരണമായ സംഭാവനകള്‍ നല്‍കിയ ഒരു അറബ് വനിതയ്ക്ക് പുരസ്കാരം സമ്മാനിക്കുന്നു. അറബ് വനിതാ അഥോറിറ്റി പിന്നീട് പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഷെയ്ക ലത്തീഫയെ ആദരിക്കും.

Related News