Loading ...

Home Gulf

വിദേശ നിക്ഷേപകര്‍ക്ക് ഒമാന്‍ ദീര്‍ഘകാല വിസ അനുവദിക്കും

മസ്‌കറ്റ്: വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല താമസാനുമതി അനുവദിച്ച്‌ ഒമാന്‍ അധികൃതര്‍ .ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ അധ്യക്ഷതയില്‍ അല്‍ ശുമൂഖ് കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിദേശ നിക്ഷേപകര്‍ക്കുള്ള ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ് . കൊവിഡ് പ്രതിസന്ധിയും എണ്ണവില ഇടിവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി സാമ്പത്തിക ഉത്തേജന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

വിവിധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികുതിയും ഫീസും കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നിരവധി ഇളവുകള്‍ ഉത്തേജന പദ്ധതിയുടെ ഭാഗമാണ്. ഇതിന്റെ ഭാഗമായി ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ആദായ നികുതിയും വെട്ടിക്കുറച്ചിട്ടുണ്ട്. വിനോദസഞ്ചാരം, വ്യവസായം, ലോജിസ്റ്റിക്‌സ്, കൃഷി, ഫിഷറീസ്, ഖനനം എന്നിങ്ങനെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് നികുതിയും ഫീസും കുറച്ചത്.


Related News