Loading ...

Home Europe

മ​ഹാ​മാ​രി​ക്കാ​ല​ത്തെ ലിം​ഗ​സ​മ​ത്വ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് മെ​ര്‍​ക്ക​ല്‍

ബെ​ര്‍​ലി​ന്‍: സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളി​ലും സ്ത്രീ ​സ​മ​ത്വ​ത്തി​ലും നേ​ടി​യെ​ടു​ത്ത പു​രോ​ഗ​തി​ക​ളി​ല്‍ പ​ല​തും ന​ഷ്ട​പ്പെ​ടാ​ന്‍ മ​ഹാ​മാ​രി കാ​ര​ണ​മാ​ക​രു​തെ​ന്ന് ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ അം​ഗ​ല മെ​ര്‍​ക്ക​ലി​ന്‍റെ മു​ന്ന​റി​യി​പ്പ്. കോ​വി​ഡ് വ്യാ​പ​നം കാ​ര​ണ​മു​ണ്ടാ​യ പ്ര​ത്യേ​ക സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​ര​ന്പ​രാ​ഗ​ത ലിം​ഗ വി​വേ​ച​ന​ത്തി​ന്‍റെ പ​ല ഘ​ട​ങ്ങ​ളും മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന​താ​യാ​ണ് കാ​ണു​ന്ന​ത്, ഇ​ത് അ​നു​വ​ദി​ക്ക​രു​തെ​ന്നും മെ​ര്‍​ക്ക​ല്‍ പ​റ​ഞ്ഞു.അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പോ​ഡ്കാ​സ്റ്റി​ലാ​ണ് ചാ​ന്‍​സ​ല​റു​ടെ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ള്‍. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് പ​രി​ച​ര​ണ​ജോ​ലി​ക​ളും കു​ട്ടി​ക​ളെ നോ​ക്ക​ലും ഹോം ​സ്കൂ​ളി​ങ്ങു​മെ​ല്ലാം സ്ത്രീ​ക​ള്‍​ക്കു മേ​ലാ​ണ് അ​ധി​ക​മാ​യി വ​ന്നു ചേ​ര്‍​ന്ന​തെ​ന്ന് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related News