Loading ...

Home Gulf

അബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് സൗജന്യ കോവിഡ്​ പരിശോധന

അബുദാബി:​ അബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് സൗജന്യ കോവിഡ്​ പരിശോധന നടക്കും. ഫലം 90 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കും. പ്രതിദിനം 20,000 യാത്രക്കാരുടെ കോവിഡ് പരിശോധന നടത്തും. ഏറ്റവും വേഗത്തില്‍ പി.സി.ആര്‍ പരിശോധന ഫലം ലഭ്യമാക്കുന്ന സംവിധാനമാണിതെന്നും അബൂദബി സര്‍ക്കാര്‍ ഓഫിസ് അറിയിച്ചു. പുതിയ സംവിധാനം എയര്‍പോര്‍ട്ടിലെ വിമാന യാത്രാ നടപടിക്രമങ്ങളും ക്വാറന്റീന്‍ നടപടികളും സുഗമമാക്കും. വിദേശ രാജ്യങ്ങളില്‍ നിന്ന് അബൂദബിയിലെത്തുന്ന യാത്രക്കാര്‍ 96 മണിക്കൂര്‍ മുമ്ബ് കോവിഡ്​ പരിശോധന നടത്തണമെന്ന്​ നിബന്ധനയുണ്ട്​. വിമാനത്താവളത്തിലെത്തിയാല്‍ വീണ്ടും പരിശോധന നിര്‍ബന്ധമാണ്​. ഇതിനാണ്​ അതിവേഗ സംവിധാനം ഒരുക്കിയിരിക്കുന്നത്​.

Related News