Loading ...

Home USA

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് ഇല്ലാതെ ഒത്തുകൂടാം ; നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച്‌ അമേരിക്ക

അമേരിക്ക : വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കും തോറും നിയന്ത്രണങ്ങളില്‍ ചെറിയ ഇളവുകള്‍ വരുത്തി അമേരിക്കന്‍ ഭരണകൂടം. പൂര്‍ണമായി കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ വീടുകളിലും ചെറിയ ഒത്തുകൂടലുകളും നടത്താമെന്നതാണ് പുതിയ മാറ്റം. എന്നാല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും അമേരിക്കന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കാത്തവരെയും വലിയ അപകട സാധ്യതയുള്ളവരെയും സന്ദര്‍ശിക്കുമ്ബോഴും മാസ്‌ക് നിര്‍ബന്ധം. പ്രതിദിനം 60000 പുതിയ കേസുകള്‍ ഉണ്ടാകുന്നുണ്ടെന്നും വാക്‌സിന്‍ എടുക്കാത്തവരെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണന്നും സിഡിസി ഡയറക്ടര്‍ റോഷലെ വാലെന്‍സ്‌കി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. കോവിഡ് എന്ന മഹാമാരി ഇല്ലാത്ത ഒരു ജീവിതത്തിലേക്ക് മടങ്ങിപ്പോവാന്‍ ആഗ്രഹിക്കുന്ന ജനതയാണ് ലോകത്തെങ്ങും ഉള്ളത് അതിനുള്ള മാര്‍ഗ്ഗമാണ് പ്രതിരോധ കുത്തിവയ്പ്. അമേരിക്കയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു, അത് രാജ്യത്തെ പഴയ നിലയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അമേരിക്കന്‍ ഭരണകൂടം.

Related News