Loading ...

Home International

ചൈനക്കെതിരെ ടിബറ്റന്‍ ജനത; ആറു പതിറ്റാണ്ടോളമായി തുടരുന്ന അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്

ഏറെ ദുരിതമനുഭവിക്കുന്ന ടിബറ്റിലെ ജനവിഭാഗങ്ങള്‍ അവരുടെ മോചനത്തിനായുള്ള സന്ധിയില്ലാ സമരം തുടരുകയാണ് .കിരാത നടപടികളുമായി ചൈനീസ് ഭരണകൂടം പോര്‍വിളി ഉയര്‍ത്തുമ്ബോള്‍ സ്വാതന്ത്ര്യത്തിനും നിലനില്പിനുമായുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ് . ചൈനീസ് ഭരണകൂടം കഴിഞ്ഞ ആറു പതിറ്റാണ്ടോളം കാലമായി തുടരുന്നഅധിനിവേശ നടപടികള്‍ക്ക് അറുതി വരുത്തണമെന്നാണ് ടിബറ്റന്‍ ജനത ഉന്നയിക്കുന്ന പ്രധാന ആവശ്യം .അതിനാല്‍ തന്നെ ഒരു രാജ്യത്തെ ഭരണകൂട ഭീകരതയെ ലോകരാജ്യങ്ങള്‍ എതിര്‍ക്കുന്നത് ചരിത്രത്തില്‍ ആദ്യമായി തന്നെയാണ് . വ്യപാര യുദ്ധത്തിന് ശ്രമിക്കുന്ന അമേരിക്കയും നയപരമായി എതിര്‍ക്കുന്ന യൂറോപ്യന്‍ യൂണിയനും ചൈനയുടെ ശത്രുപക്ഷത്താണ്‌ .അതിനാല്‍ തന്നെ ചൈനയിലെ ഭീകരതയെ ലോകരാജ്യങ്ങള്‍ ഒന്നടങ്കം എതിര്‍ക്കുകയാണ് .തങ്ങളെ അടക്കിഭരിച്ചും അടിച്ചമര്‍ത്തിയും ചൈന നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ നൂറുകണക്കിന് ടിബറ്റന്‍ ജനതയുടെ പ്രതിഷേധത്തിന് സാക്ഷിയായി തായ്‌വാനിലെ തായ്‌പേയി നഗരം. ചൈനയ്‌ക്കെതിരെ പൊതു ജനങ്ങളുടെ ശക്തമായ പിന്തുണ നേടാനാണ് പ്രതിഷേധമെന്ന് ടിബറ്റന്‍ ജനതയുടെ പ്രതിനിധികള്‍ പറഞ്ഞു. ചൈനയുടെ അതിക്രമം തുടങ്ങിയിട്ട് 62 വര്‍ഷമായതിന്റെ പ്രതിഷേധ ഓര്‍മ്മകളാണ് ടിബറ്റന്‍ സമൂഹം തായ് വാന്റെ പിന്തുണയോടെ ലോകശ്രദ്ധയിലെത്തിക്കുന്നത്. ദേശീയ ഉദ്ഗ്രഥന ദിനമെന്ന പേരിലാണ് ടിബറ്റന്‍ ജനത മാര്‍ച്ച്‌ 10ന് ചൈനാ വിരുദ്ധ പ്രതിഷേധം നടത്തുക മാര്‍ച്ച്‌ 10-ാം ന് ടിബറ്റന്‍ ജനത ലോകത്താകമാനം പ്രതിഷേധ ദിനം ആചരിക്കുമെന്നാണ് ഇവരുടെ തീരുമാനം. ചൈനയുടെ അടിച്ചമര്‍ത്തലും അധിനിവേശവും ഇല്ലാതാക്കുക എന്നതാണ് ഏവരും ആവശ്യപ്പെടുന്നത്. ലോകരാഷ്ട്രങ്ങള്‍ ചൈനയെ ഒറ്റപ്പെടുത്തണമെന്നും ടിബറ്റന്‍ സമൂഹം ആവശ്യപ്പെടുന്നു. ആരെങ്കിലും സ്വന്തം വീട്ടില്‍ പോകാന്‍ അനുവാദം ചോദിക്കാറുണ്ടോ? എന്നാല്‍ തങ്ങളുടെ അവസ്ഥ 62 വര്‍ഷങ്ങളായി ഇതാണ്. ടിബറ്റന്‍ വംശജര്‍ രോഷത്തോടെ പറയുന്നു.അതിനാല്‍ ഇതിനൊരു അറുതി വരുത്തേണ്ടത് അനിവാര്യമാണ് എന്നത് വ്യക്തമാണ് .1959ലാണ് ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്ക് കടന്നുകയറി ചൈന ക്രൂരത കാട്ടിയത്. ലക്ഷക്കണക്കിന് ബുദ്ധസന്യാസിമാരേയും പ്രതിഷേധിച്ചവരേയും കൊന്നുതള്ളി. ആത്മീയാചാര്യന്‍ ദലായ് ലാമ അടക്കം നൂറുകണക്കിന് പേര്‍ പലായനം ചെയ്തു. ദലായ്‌ലാമ ഇന്ത്യയിലെത്തി ധര്‍മശാലയില്‍ തന്റെ ആസ്ഥാനം ആരംഭിക്കേണ്ടിവന്നു.

Related News