Loading ...

Home Kerala

അന്താരാഷ്ട്ര വനിതാദിനം ; സംസ്ഥാനത്ത് പോലിസ് സ്‌റ്റേഷന്‍ ചുമതല വനിതകള്‍ക്ക്

തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് സംസ്ഥാനത്ത് പോലിസ് സ്‌റ്റേഷന്‍ ചുമതല വനിതാ ഓഫിസര്‍മാര്‍ക്ക്. മുഖ്യമന്ത്രിയുടെ സുരക്ഷാ കമോന്റകളും ഇന്ന് വനിതകളായിരിക്കും. വനിതാ ഇന്‍സ്‌പെക്ടര്‍മാരും, സബ് ഇന്‍സ്‌പെക്ടര്‍മാരുമുള്ള സ്റ്റേഷനുകളില്‍ അവര്‍ ചുമതല വഹിക്കും. ഒന്നിലധികം ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരെ വനിതാ ഓഫിസര്‍മാരില്ലാത്ത സമീപ സ്‌റ്റേഷനുകളില്‍ നിയമിക്കും. പൊതു ജനങ്ങളുമായി ഇടപഴകുകയും പരാതികള്‍ സ്വീകരിക്കുകയും അതില്‍ അന്വേഷണം നടത്തുന്നതും വനിതകളായിരിക്കും. അതിനായി ജില്ലാ മേധാവികള്‍ കൂടുതല്‍ വനിതാ ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ആദ്യമായാണ് സംസ്ഥാനത്ത് പോലിസ് സ്‌റ്റേഷനുകള്‍ പൂര്‍ണമായും ഒരു ദിവസം വനിതകളുടെ നിയന്ത്രണത്തിലാകുന്നത്. രാജ് ഭവനിലും, ക്ലിഫ് ഹൗസിലും ഉത്തരവാദിത്വം ഇന്ന് വനിതകള്‍ക്കായിരിക്കും. ഹൈവേ, പട്രോള്‍ വാഹനങ്ങളിലും വനിതാ ഉദ്യോഗസ്ഥര്‍ക്ക് ആയിരിക്കും ചുമതല. സ്ത്രീശാക്തികരണം ലക്ഷ്യമിട്ട് കേരളാപോലിസ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ നടപടി. അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ധാരാളം കാര്യങ്ങള്‍ വനിതകള്‍ ഏറ്റെടുക്കുന്നുണ്ട്. ദില്ലിയിലെ കര്‍ഷക സമരം പൂര്‍ണമായും വനിതകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. സമരഭൂമിയിലേക്ക് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 40000 വനിതകള്‍ എത്തുകയും, കര്‍ഷകപ്രക്ഷോഭം മഹിളാ പ്രക്ഷോഭമാക്കി മാറ്റുകയും ചെയ്തു.

Related News