Loading ...

Home Europe

റഫേല്‍ യുദ്ധവിമാന കമ്പനി ഉടമ ഹെലികോപ്‌റ്റര്‍ തകര്‍ന്ന്‌ മരിച്ചു

പാരീസ്: ഫ്രഞ്ച് കോടീശ്വരനും പാര്‍ലമെന്റ് അംഗവുമായ ഒലിവര്‍ ഡസോ (69) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. റഫാല്‍ വിമാന നിര്‍മാതാക്കളായ ഡസോ ഏവിയേഷന്റെ സഹ ഉടമയായ ഒലിവര്‍ ഡസോ ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് അപകടത്തില്‍പെട്ടത്.വടക്കന്‍ ഫ്രാന്‍സിലെ ഡ്യൂവില്ലിയ്ക്ക് സമീപം അദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് പാര്‍ലമെന്ററി വൃത്തങ്ങളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഒലിവര്‍ ഡസോയുടെ നിര്യാണത്തില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അനുശോചിച്ചു. പാര്‍ലമെന്റംഗം കൂടിയായ ഒലിവര്‍ ഡസോയുടെ മരണം രാജ്യത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രസിഡന്റ് മാക്രോണ്‍ ട്വിറ്ററില്‍ കുറിച്ചു. മറ്റാരും കോപ്റ്ററില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍. വടക്കന്‍ ഫ്രാന്‍സിലെ ഒയിസേ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റംഗമായിരുന്നു ഒലിവര്‍ ഡാസോ. രാജ്യത്തെ ഏറ്റവും വലിയ കുടുംബ ബിസിനസുകളിലൊന്നായ മാര്‍സല്‍ ഡസോയുടെ സ്ഥാപകനായ സെര്‍ജി ഡസോയുടെ കൊച്ചുമകനാണ് ഒലിവര്‍ ഡസോ. രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളില്‍ പ്രമുഖനായ നേതാവിന്റെ നിര്യാണത്തില്‍ നിരവധി വ്യവസായികളും പാര്‍ലമെന്റ് അംഗങ്ങളും അനുശോചനം അറിയിച്ചു. റഫാല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്ന ഡസോ ഏവിയേഷനു പുറമെ ലെ ഫിഗാറോ എന്ന പത്രവും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്.

Related News