Loading ...

Home International

ഫൈസര്‍ വാക്സീന് രണ്ടാം ഡോസ് ആവശ്യമില്ലെന്നു പഠനം

വിയന്ന :ഫൈസര്‍-ബയോഎന്‍ടെക്ക് വാക്സീന് ആദ്യ ഡോസ് കൊണ്ടുതന്നെ കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധം സൃഷ്ടിക്കാനാകുമെന്നും രണ്ടാമത് ഡോസ് ആവശ്യമില്ലെന്നും പഠനം. ആദ്യ ഡോസ് നല്‍കി 11 ദിവസത്തിന് ശേഷം വാക്സീന്‍ ഫലം കണ്ടു തുടങ്ങുമെന്ന് ഓസ്ട്രേലിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. രണ്ടാമത് ഡോസ് നല്‍കിയ ശേഷം പ്രത്യേകിച്ചൊരു വര്‍ധന ഫലപ്രാപ്തിയില്‍ ഉണ്ടായിട്ടില്ലെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. ാലറഞഃശ് സെര്‍വറിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
വാക്സീന്റെ ആദ്യ ഡോസ് നല്‍കി 11-ാം ദിവസം മുതല്‍ 28-ാം ദിവസവും വരെയുള്ള ഫലപ്രാപ്തി പഠനത്തിന്റെ ഭാഗമായി നിര്‍ണയിച്ചു. ഇതിനെ രണ്ടാമത്തെ ഡോസിന് ശേഷം 28-ാം ദിവസം മുതല്‍ 111-ാം ദിവസം വരെയുള്ള ഫലപ്രാപ്തിയുമായി താരതമ്യം ചെയ്യ്തു. രണ്ടാമത്തെ ഡോസ് നല്‍കുന്നതിന് മുന്‍പ് തന്നെ ന്യൂട്രലൈസിങ്ങ് ആന്റിബോഡികളെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ ഫൈസര്‍-ബയോഎന്‍ടെക് വാക്സീനായതായി ഈ നിരീക്ഷണത്തില്‍ വെളിപ്പെട്ടു.
പല രാജ്യങ്ങളിലും വാക്സീന്‍ വിതരണം മെല്ലെ നീങ്ങുന്ന അവസരത്തില്‍ നിര്‍ണായകമാണ് ഈ പഠനം. വാക്സീന് രണ്ട് ഡോസ് വേണ്ടതില്ല എന്ന് വരുന്നത് വാക്സീന്‍ ദൗര്‍ലഭ്യം നേരിടുന്ന രാജ്യങ്ങള്‍ക്ക് സഹായകമാകും. യാത്രകള്‍ നടത്താന്‍ പദ്ധതിയിടുന്നവര്‍ക്കും പുറപ്പെടുന്നതിന് രണ്ടാഴ്ച മുന്‍പ് വാക്സീന്‍ എടുത്ത് സംരക്ഷണം നേടാന്‍ സാധിക്കും. എന്നാല്‍ ഒറ്റ ഡോസ് കൊണ്ട് തന്നെ പ്രതിരോധ ശക്തി കൈവരുമെന്ന കണ്ടെത്തല്‍ വാക്സീന്‍ പ്രതിരോധം എത്ര നാള്‍ നീണ്ടു നില്‍ക്കും എന്നതിനെ കുറിച്ച്‌ ചില സംശയങ്ങളും ജനിപ്പിക്കുന്നു. ഒറ്റ ഡോസില്‍ കോവിഡ് പ്രതിരോധം വാഗ്ദാനം ചെയ്യുന്ന വാക്സീന്‍ നേരത്തേ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇതിന്റെ ഫലപ്രാപ്തി നിരക്ക് മൊഡേണയുടെയും ഫൈസറിന്റെയുമൊക്കെ ആദ്യ ഡോസ് ഉണ്ടാക്കുന്ന ഫലപ്രാപ്തിയേക്കാള്‍ അല്‍പം താഴെയാണ്.

Related News