Loading ...

Home National

വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തനത്തിനും അനുമതി വാങ്ങണം

വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് ( ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) ഇന്ത്യയില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും മാധ്യമപ്രവര്‍ത്തനം ചെയ്യുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. തബ്‌ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍, മിഷനറി പ്രവര്‍ത്തനങ്ങള്‍, പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജോലി എന്നിവയ്ക്കാണ് അനുമതി വേണ്ടത്. ഒസിഐ കാര്‍ഡുടമകള്‍ക്ക് ഫോറിന്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്നാണ് അനുമതി ലഭിക്കേണ്ടത്. വിദേശമിഷന്റെ ഭാഗമായി ഇന്ത്യയില്‍ റിസേര്‍ച്ച്‌, ഇന്റേണ്‍ഷിപ്പ് എന്നിവ ചെയ്യാനും സംരക്ഷിത, നിയന്ത്രണമേഖലകള്‍ സന്ദര്‍ശിക്കാനും ഇവര്‍ക്ക് പ്രത്യേക അനുമതി വാങ്ങണം. ഒസിഐ കാര്‍ഡുടമകള്‍ക്ക് ഇന്ത്യയില്‍ വന്നു പോവുന്നതിനു തടസ്സമില്ല. എന്നാല്‍ മേല്‍പ്പറഞ്ഞ പ്രവര്‍ത്തനനങ്ങള്‍ക്ക് അനുമതി വാങ്ങണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടന്ന തബ്‌ലീഗ് സമ്മേളനം രാജ്യത്ത് വിവാദമുണ്ടാക്കിയിരുന്നു. കൊവിഡ് വ്യാപനം കൂടാന്‍ തബ്‌ലീഗ് സമ്മേളനം കാരണമായി എന്നായിരുന്നു ഉയര്‍ന്നു വന്ന ആരോപണം. കൊവിഡ് നിയന്ത്രണ സമയത്ത് വിസാചട്ടം ലംഘിച്ചതിന് 233 വിദേശ തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.

Related News