Loading ...

Home International

ഇസ്രായേലിനെതിരെയുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടി പിന്തുണയ്ക്കുന്നില്ലെന്ന് അമേരിക്ക

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസും തമ്മില്‍ ആദ്യ ഔദ്യോഗിക ഫോണ്‍ സംഭാഷണം നടന്നു. ഇസ്രായേല്‍-അമേരിക്കന്‍ സഹകരണം ചര്‍ച്ചയായ ഫോണ്‍ സംഭാഷണത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇസ്രായേലിനു നേരെ അന്വേഷണം നടത്താന്‍ തീരുമാനിച്ച വിഷയവും ചര്‍ച്ചയായി. പലസ്തീന്‍ മേഖലകളിലേക്ക് ഇസ്രായേല്‍ സൈന്യവും പലസ്തീന്‍ ഗ്രൂപ്പുകളും നടത്തിയ യുദ്ധകുറ്റ കൃത്യങ്ങളാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കുന്നത്. എന്നാല്‍ ഈ നീക്കത്തെ അമേരിക്ക പിന്തുണയ്ക്കുന്നില്ലെന്ന് കമലാ ഹാരിസ് നെതന്യാഹുവിനോട് വ്യക്തമാക്കി. ഫോണ്‍ സംഭാഷണം സംബന്ധിച്ച്‌ വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിനു പുറമെ ഇറാന്റെ ആണവ നീക്കങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഇസ്രായേലിന്റെ കൊവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളെ കമല ഹാരിസ് അഭിനന്ദിച്ചു. ഇസ്രായേലിനോടുള്ള കമലാ ഹാരിസിന്റെ നയം ഇസ്രായേലിന്റെ കടുത്ത പിന്തുണക്കാരിയാണ് കമല ഹാരിസ്. 2019 ല്‍ പാലസ്തീന്‍ വിഷയം മുന്‍ നിര്‍ത്തി ഇസ്രായേലിനെതിരെ വിലക്കുകള്‍ ചുമത്തുന്ന ബില്ലിനെതിരെ വോട്ട് ചെയ്ത 23 ഡെമോക്രാറ്റുകളിലൊരാളാണ് കമല ഹാരിസ്. ഇസ്രായേലും അമേരിക്കയും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ കഴിയാത്തതാണെന്നാണ് 2017 ല്‍ സെനറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം അമേരിക്കന്‍- ഇസ്രായേല്‍ പബ്ലിക് കമ്മിറ്റിയില്‍ നടത്തിയ കമലാ ഹാരിസ് പറഞ്ഞത്. കിഴക്കന്‍ ജറുസലേമിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്രായേല്‍ അധിനിവേശങ്ങളെ അപലപിക്കുന്ന ഐക്യരാഷട്ര സഭയുടെ സുരക്ഷാ പ്രമേയത്തിനെതിരായ ബില്ലിനെ കമല ഹാരിസ് കോ സ്‌പോണ്‍സര്‍ ചെയ്തിരുന്നു.

Related News