Loading ...

Home USA

ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ അധികാരം പിടിക്കുന്നുവെന്ന്​ ജോ ബൈഡന്‍

വാഷിങ്​ടണ്‍: യു.എസ്​ ഭരണത്തിന്‍റെ എല്ലാ തലങ്ങളിലും മികവു തെളിയിച്ച്‌​ അതിവേഗം പുതിയ ഉയരങ്ങള്‍ താണ്ടുന്ന ഇന്ത്യന്‍ വംശജരുടെ മിടുക്കില്‍ അഭിമാനം പങ്കുവെച്ച്‌​ പ്രസിഡന്‍റ്​ ജോ ബൈഡന്‍. നാസയില്‍ ഗൈഡന്‍സ്​, നാവിഗേഷന്‍, കണ്‍ട്രോള്‍ ഓപറേഷന്‍സ്​ ചുമതലയുള്ള സ്വാതി മോഹനുള്‍പെടെ ശാസ്​ത്ര സംഘ​ത്തോട്​ നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തിലായിരുന്നു ബൈഡന്‍റെ വാക്കുകള്‍.
നാസയ​ുടെ ചൊവ്വാദൗത്യമായ 'പേഴ്​സവറന്‍സ്​' റോവര്‍ വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയതിനു പിന്നില്‍ സ്വാതിയുടെ മിടുക്ക്​ പ്രശംസിക്കപ്പെട്ടിരുന്നു. ''അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ രാജ്യത്തിന്‍റെ ഭരണം പിടിക്കുകയാണ്​. നിങ്ങള്‍ (സ്വാതി മോഹന്‍), വൈസ്​ പ്രസിഡന്‍റ്​ (കമല ഹാരിസ്​), ​എന്‍റെ പ്രഭാഷണ എഴുത്തുകാരന്‍ (വിനയ്​ റെഡ്​ഡി) തുടങ്ങി എല്ലാം''. അധികാരത്തില്‍ 50 ദിവസം പൂര്‍ത്തിയാക്കുന്നതിനിടെ ഭരണരംഗത്ത്​ 55 ഇന്ത്യന്‍ വംശജരെ ബൈഡന്‍ നിയമിച്ചിട്ടുണ്ട്​. സര്‍ക്കാറിന്‍റെ ഓരോ തലങ്ങളിലും ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം പ്രകടമാണെന്നതാണ്​ ശ്രദ്ധേയം. പകുതിപേര്‍ വനിതകളാണെന്നു മാത്രമല്ല, ഭരണസിരാകേന്ദ്രമായ വൈറ്റ്​ഹൗസില്‍ ഇന്ത്യന്‍ വംശജര്‍ക്ക്​ കാര്യമായ സ്വാധീനവുമുണ്ട്​. നേരത്തെ ബറാക്​ ഒബാമ പ്രസിഡന്‍റായ ഘട്ടത്തിലും സമാനമായി ഇന്ത്യന്‍ വംശജരെ നിയമിച്ചിരുന്നു. എണ്ണത്തില്‍ കുറവായിരുന്നുവെങ്കിലും ട്രംപ്​ പ്രസിഡന്‍റായിരിക്കെ ദേശീയ സുരക്ഷ കൗണ്‍സിലില്‍ കാബിനറ്റ്​ പദവിയോടെ ഒരാളെ നിയമിച്ചതും ചരിത്രം. പുതിയ പദവികളില്‍ വിവേക്​ മൂര്‍ത്തി യു.എസ്​ സര്‍ജന്‍ ജനറലും വനിത ഗുപ്​ത അസോസിയേറ്റ്​ അറ്റോണി ജനറലുമാകും. വൈറ്റ്​ഹൗസ്​ മാനേജ്​മെന്‍റ്​ ആന്‍റ്​ ബജറ്റ്​ ഡയറക്​ടറായി നീര ടാണ്ടനെ നാമനിര്‍ദേശം ചെയ്​തിരുന്നുവെങ്കിലും സമിതിയിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പ്രതിഷേധം മൂലം അവര്‍ അവസാനനിമിഷം പിന്‍മാറി. സിവിലിയന്‍ സുരക്ഷ, മനുഷ്യാവകാശ സ്​റ്റേറ്റ്​ അണ്ടര്‍ സെക്രട്ടറി ഉസ്​റ സിയ, ജില്‍​ ബൈഡന്‍റെ പോളിസി ഡയറക്​ടര്‍ മാല അഡിഗ, വൈറ്റ്​ഹൗസ്​ ഡിജിറ്റല്‍ സ്​ട്രാറ്റജി ഓഫീസ്​ പാര്‍ട്​നര്‍ഷിപ്​ മാനേജര്‍ ആയിശ ഷാ, യു.എസ്​ നാഷനല്‍ സാമ്ബത്തിക കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്​ടര്‍ സമീറ ഫാസിലി തുടങ്ങി നിരവധി പേര്‍ പട്ടികയിലുണ്ട്​. മലയാളി സാന്നിധ്യമായി ശാന്തി കളത്തില്‍ മനുഷ്യാവകാശ, ജനാധിപത്യ കോര്‍ഡിനേറ്ററായും നിയമിതയായിട്ടുണ്ട്​.

Related News