Loading ...

Home National

10 സീറ്റ് മതിയെന്ന നിലപാടില്‍ ജോസഫ്; പട്ടാമ്പിയും, പേരാമ്പ്രയും, കൂത്തുപറമ്പ് ചോദിച്ച്‌ ലീഗ്

യു.ഡി.എഫില്‍ സീറ്റ് വിഭജനം നീളുന്നു. മുസ്‍ലിം ലീഗുമായും ജോസഫ് ഗ്രൂപ്പുമായും കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ല. പ്രശ്നപരിഹാരത്തിന് പുതിയ ഫോര്‍മുലയുമായി ജോസഫ് ഗ്രൂപ്പ് രംഗത്ത് വന്നിട്ടുണ്ട്. അധികമായി നല്‍കുന്ന സീറ്റുകളുടെ കാര്യത്തിലാണ് കോണ്‍ഗ്രസും ലീഗും തമ്മില്‍ തര്‍ക്കം.15 സീറ്റ് ചോദിച്ച്‌ തുടങ്ങിയ ജോസഫ് 10 സീറ്റ് മതിയെന്ന നിലപാടില്‍ എത്തിയിട്ടുണ്ട്. തര്‍ക്കത്തിലുള്ള കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പേരാമ്ബ്ര സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് മൂവാറ്റുപുഴ സീറ്റ് നല്‍കി പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് നിലവിലെ ആവശ്യം.ഈ നിര്‍ദ്ദേശം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.ലീഗിന്റെ സീറ്റിന്റെ എണ്ണത്തില്‍ തര്‍ക്കമില്ല. പക്ഷേ ഏതൊക്കെയാണ് എന്നതില്‍ തര്‍ക്കമുണ്ട്. ലീഗ് 27 സീറ്റുകളില്‍ മത്സരിക്കും. പട്ടാമ്ബിയും, പേരാമ്ബ്രയും, കൂത്തുപറമ്ബും അധികമായി ചോദിച്ചു. കൂത്തുപറമ്ബ് നല്‍കാന്‍ കോണ്‍ഗ്രസിനും സമ്മതമാണ്. പക്ഷേ മറ്റ് രണ്ട് സീറ്റുകളായി ചേലക്കരയും ഇരവിപുരവും നല്കാനേ കഴിയുവെന്ന് വ്യക്തമാക്കി. ചോദിച്ച സീറ്റുകള്‍ തന്നെ കിട്ടണമെന്ന നിലപാടില്‍ ലീഗ് നില്‍ക്കുകയാണ്.ഇരവിപുരത്ത് ഇതിനകം തന്നെ ആര്‍എസ്‍പി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടുണ്ട്. സീറ്റ് ലീഗ് ഏറ്റെടുത്താല്‍ ആര്‍എസ്‍പിക്ക് കുണ്ടറ നല്‍കി ആ പ്രശ്നം പരിഹരിച്ചോളാമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

Related News