Loading ...

Home Kerala

കേരളത്തില്‍ മെമു ട്രെയിനുകൾ വരുമ്പോള്‍ പൊളിക്കേണ്ടിവരുക അഞ്ഞൂറോളം പാസഞ്ചര്‍ കോച്ചുകള്‍

തൃശ്ശൂര്‍: കേരളത്തില്‍ പാസഞ്ചറുകള്‍ക്ക് പകരം മെമു ഓടിക്കുമ്പോള്‍ ഒഴിവാക്കുന്നത് അഞ്ഞൂറോളം പഴയ കോച്ചുകള്‍. തിരുവനന്തപുരം ഡിവിഷനില്‍ 300-ഉം പാലക്കാട് ഡിവിഷനില്‍ ഇരുനൂറോളം കോച്ചുകളും ഉണ്ടെന്നാണ് വിവരം.

പഴയ കോച്ചുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ കൂടുതലായി വരുന്നതും സാമ്പത്തിക ബാധ്യതയായി റെയില്‍വേ കണക്കാക്കിയിരുന്നു. വരുമാനം കുറഞ്ഞ പാസഞ്ചറുകള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നതിനാലാണ് മെമു(മെയിന്‍ ലൈന്‍ ഇലക്‌ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) എന്ന ആശയത്തിലേക്ക് റെയില്‍വേ മാറിയത്.പാസഞ്ചറുകള്‍ പൂര്‍ണമായും മെമുവിലേക്ക് മാറും എന്ന് കോവിഡിനു മുൻപ്  വ്യക്തമാക്കിയിരുന്നു

പൊളിക്കാനുള്ള കോച്ചുകള്‍ എറണാകുളം ഹാര്‍ബര്‍ ടെര്‍മിനല്‍സ്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണിപ്പോള്‍. പൊളിക്കാന്‍ ടെന്‍ഡര്‍ ആയിട്ടില്ല. ചക്രങ്ങള്‍ പോലെ പുനരുപയോഗിക്കാവുന്നവ മാറ്റിയ ശേഷമായിരിക്കും പൊളിക്കുക.കോച്ച്‌ നിര്‍മാണ ഫാക്ടറികളിലേക്ക് മാറ്റിയ ശേഷമാണോ വലിയ സ്‌ക്രാപ് യാര്‍ഡ് ഉണ്ടാക്കി സംസ്ഥാനത്ത് തന്നെയാണോ പൊളിക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.



Related News