Loading ...

Home International

നാവല്‍നിയുടെ അറസ്​റ്റ്; റഷ്യക്കെതിരെ യു.എസ്, യൂറോപ്യന്‍ യൂണിയന്‍ ഉപരോധം

വാ​ഷി​ങ്ട​ണ്‍: റ​ഷ്യ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ്​ അ​ല​ക്​​സി നാ​വ​ല്‍​നി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ല്‍ വെ​ച്ചി​രി​ക്കു​ന്ന​തി​നെ​തി​രെ നി​ല​പാ​ട്​ ക​ടു​പ്പി​ച്ച്‌​ അ​മേ​രി​ക്ക​യും യൂ​റോ​പ്യ​ന്‍ യൂണി​യ​നും രം​ഗ​ത്ത്.ഇ​രു രാ​ജ്യ​ങ്ങ​ളും റ​ഷ്യ​ക്കെ​തി​രെ ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി. ജൈ​വ, രാ​സ വ​സ്തു​ക്ക​ളു​ണ്ടാ​ക്കു​ന്ന 14 വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കും പ്ര​മു​ഖ റ​ഷ്യ​ന്‍  ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മെ​തി​രെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ ഉ​പ​രോ​ധം. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​മേ​രി​ക്ക​ന്‍ രേ​ഖ​ക​ള്‍ ചോ​ര്‍​ത്താ​ന്‍ റ​ഷ്യ  ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും ഉ​പ​രോ​ധ​കാ​ര​ണ​മാ​യി.

റ​ഷ്യ​ന്‍ ഫെ​ഡ​റേ​ഷന്റെ  അ​ന്വേ​ഷ​ണ​സ​മി​തി ത​ല​വ​ന്‍ അ​ല​ക്​​സാ​ണ്ട​ര്‍ ബാ​സ്ട്രി​കി​ന്‍, പ്രോ​സി​ക്യൂ​ട്ട​ര്‍ ജ​ന​റ​ല്‍ ഇ​ഗോ​ര്‍ ക്രാ​സ്നോ​വ്, നാ​ഷ​ന​ല്‍ ഗാ​ര്‍​ഡ് ത​ല​വ​ന്‍ വി​ക്​​ട​ര്‍ സൊ​ള​ട്ടോ​വ്, ഫെ​ഡ​റ​ല്‍ പ്രി​സ​ണ്‍ സ​ര്‍​വി​സ് മേ​ധാ​വി അ​ല​ക്​​സാ​ണ്ട​ര്‍ ക​ലാ​നി​ഷ്​​ക്കോ​വ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ഉ​പ​രോ​ധം. റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍​റ്​ വ്ലാ​ദ്​​മി​ര്‍ പു​ടിന്റെ  മു​ഖ്യ എ​തി​രാ​ളി​യാ​യ നാ​വ​ല്‍​നി​യെ ജ​യി​ലി​ല​ട​ച്ച​തി​നെ​തി​രെ രാ​ജ്യ​ത്ത്​ വ​ന്‍ പ്ര​ക്ഷോ​ഭം ന​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം രാ​സ​വാ​ത​ക ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ നാ​വ​ല്‍​നി മാ​സ​ങ്ങ​ളോ​ളം ജ​ര്‍​മ​നി​യി​ല്‍ ചി​കി​ത്സ ക​ഴി​ഞ്ഞ​ശേ​ഷം ജ​നു​വ​രി​യി​ല്‍ നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​കൂ​ടി ജ​യി​ലി​ല​ട​ച്ച​ത്.


Related News