Loading ...

Home Kerala

വാക്സിന്‍ രജിസ്​​ട്രേഷനില്‍ വിവരസുരക്ഷ ഉറപ്പാക്കണം

കൊച്ചി: വാക്സിന്‍ രജിസ്​​ട്രേഷന്‍ ഓണ്‍ലൈനാക്കുന്നതിന്‍റെ മറവില്‍ നടക്കുന്നത്​ പൂര്‍ണ്ണസമ്മതം വാങ്ങാതെയുള്ള ആരോഗ്യ​ ഐ.ഡി നിര്‍മാണവും അതിന്‍റെ ആധാര്‍ ബന്ധിപ്പിക്കലുമാണെന്ന് പബ്ലിക് ഇന്‍ററസ്റ്റ്​​ ടെക്നോളജിസ്റ്റ്​​ അനിവര്‍ അരവിന്ദ്​. വാക്സിനേഷനു ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി വേണ്ട കാര്യമില്ല.എന്നാല്‍ വാക്സിനേഷനു ആധാര്‍ നല്‍കിയാല്‍ നിങ്ങളുടെ പേരില്‍‌ ആധാറുമായി ബന്ധിപ്പിച്ച ഹെല്‍ത്ത് ഐഡി കൂടി ഉണ്ടാക്കിയതിനുശേഷം വാക്സിന്‍ നല്‍കുന്നവിധമാണ് കോവിന്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നത്.ആധാര്‍ വിവരങ്ങള്‍ യുണീക്​ ഹെല്‍ത്ത്​ ഐഡന്‍റിഫിക്കേഷന്‍ (UHID) ഉണ്ടാക്കുന്നതിനായി കേന്ദ്രസര്‍ക്കാറിനും ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് ഇക്കോസിസ്റ്റത്തിനും ഉപയോഗിക്കാന്‍ അനുമതി നല്‍കാനുള്ള സമ്മതപത്രമാണ് ആധാര്‍ നല്‍കുന്നതിലുടെ നമ്മള്‍ നല്‍കുന്നതെന്നും അദ്ദേഹം ഫേസ്​ബുക്കില്‍ എഴുതിയ കുറിപ്പില്‍ സൂചിപ്പിക്കുന്നു.

വാക്സിനു പാസ്പോര്‍ട്ട്, പാന്‍, വോട്ടര്‍ ഐഡി. തുടങ്ങിയ തിരിച്ചറിയില്‍ രേഖകളുടെ ഏതെങ്കിലും ഒന്നിന്‍റെ നമ്ബറുകള്‍ നല്‍കാനാവും. ഡിജിറ്റല്‍ ഹെല്‍ത്ത്​ ഐ.ഡി നിര്‍മിക്കാന്‍ ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ല. വാക്സിനേഷനും ഹെല്‍ത്ത് ഐ.ഡി നിര്‍ബന്ധമല്ല. അതിനാല്‍ രജിസ്​ട്രേഷന്‍ സമയത്ത്​ വിവരങ്ങള്‍ നല്‍കു​മ്ബോള്‍ അനാവശ്യ വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും പറയുന്നു.

നിര്‍ബന്ധിത ആധാര്‍ ലിങ്കിങ് തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയാണ്​ ഡിജിലോക്കറില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്​. ഡിജിലോക്കറിലേക്ക്​ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റ്​ ചേര്‍ക്കുമ്ബോള്‍ മൊബൈല്‍ നമ്ബര്‍ ആധാറുമായി‌ ബന്ധിപ്പിച്ചതാണെങ്കില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുമായി ആധാര്‍ ബന്ധിപ്പിക്കല്‍ പിന്നണിയില്‍ നടക്കുന്ന രീതിയില്‍ ഡിജിലോക്കര്‍ ഈയിടെ അപ്​ഡേറ്റ്​ ചെയ്​തിരുന്നു.

വാക്സിന്‍ അവകാശമാണ്. എന്നാല്‍ അതിന്‍റെ മറവില്‍ ജനങ്ങളുടെ പൂര്‍ണ്ണ അറിവോ സമ്മതമോ വാങ്ങാതെ ഡിജിറ്റല്‍ ഹെല്‍ത്ത്​ ഐ.ഡി നിര്‍മ്മിക്കാനും അതിനെ ആധാറുമായി ബന്ധിപ്പിക്കാനുമുള്ള വക്രബുദ്ധിയാണ് നടക്കുന്ന​തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരാള്‍ക്ക്​ ഹെല്‍ത്ത് ഐഡി വേണ്ടപ്പോള്‍ നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ പോര്‍ട്ടലില്‍ പോയി താല്‍പര്യമുള്ള മറ്റ്​ ഡോക്യുമെന്‍റുകള്‍ പ്രൂഫായി നല്‍കി തയാറാക്കാവുന്നതാണ്​.

കുറഞ്ഞ വിവരങ്ങള്‍ നല്‍കി എങ്ങനെ വാക്സിന്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് അനിവര്‍ വിശദീകരിക്കുന്നു

1. രജിസ്​ട്രേഷന്‍ കോവിന്‍ വെബ്‌സൈറ്റ് വഴി ചെയ്യുക. വാക്സിനെടുക്കാനായി അനാവശ്യമായി ലൊക്കേഷന്‍, ബ്ലൂടൂത്ത് ഡാറ്റാകളക്ഷന്‍ എന്നിവ നടത്തുന്ന ആരോഗ്യസേതു എന്ന ആപ്പ്​ ഉപയോഗിക്കേണ്ട കാര്യമില്ല.

2. ആധാറുമായി ബന്ധിപ്പിക്കാത്ത ഫോണ്‍ നമ്ബര്‍ ഉപയോഗിക്കുക (അല്ലെങ്കില്‍ ഡിജിലോക്കര്‍ വഴി ആ ഫോണ്‍ നമ്ബര്‍ ഉടമയുടെ ആധാര്‍ നല്‍കുന്ന രീതിയില്‍ ഡിജിലോക്കര്‍ ​െഎ.പി.ഐകള്‍ ഡിസംബറില്‍ പുതുക്കിയിട്ടുണ്ട്)

3. വോട്ടര്‍ ഐ.ഡി, പാസ്പോര്‍ട്ട് തുടങ്ങി ആധാറുമായി ബന്ധിപ്പിക്കാത്ത എന്തെങ്കിലും ഐ.ഡി പ്രൂഫായി നല്‍കുക. (സെന്‍ററില്‍ ചെല്ലുമ്ബോള്‍ ആധാര്‍ നല്‍കിയവരുടെ കയ്യില്‍നിന്ന് സ്വീകരിക്കുന്നത് ആധാര്‍ ഓതന്‍റിക്കേഷനും അതുപയോഗിച്ച്‌ ഹെല്‍ത്ത് ഐ.ഡി ജനറേറ്റ് ചെയ്യാനുള്ള കണ്‍സെന്‍റും ആണ്. ഇതൊന്നും വാക്​സിന്‍ എടുക്കാന്‍ വരുന്നയാളുടെ അറിവോടെയുള്ള സമ്മതമില്ലാതെ ആണ് നടക്കുന്നത്)

Related News