Loading ...

Home Gulf

കുവൈറ്റില്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ പുതിയ മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ച്‌ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് ഉത്തരവിറക്കി. നേരത്തെ അമീര്‍ ഷെയ്ഖ് നവാഫ് പ്രധാനമന്ത്രിയായി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസബാഹിനെ നിയമിച്ചിരുന്നു. നാല് പുതിയ മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീരുമാനം പ്രധാനമന്ത്രി ദേശീയ അസംബ്ലിയെ അറിയിക്കുകയും തുടര്‍ന്ന് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും ചെയ്യും. മന്ത്രിസഭ രൂപവത്കരണം വൈകുന്ന പശ്ചാത്തലത്തില്‍ കുവൈത്ത് പാര്‍ലമെന്‍റ് ഒരുമാസത്തേക്ക് അമീര്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയായിരുന്നു.

മന്ത്രിമാരും അവരുടെ വകുപ്പുകളും:
ഹമദ് ജാബര്‍ അല്‍ അലി അല്‍ സബ - ഉപപ്രധാനമന്ത്രി പ്രതിരോധമന്ത്രി
അബ്ദുല്ല അല്‍ റൂമി - ഉപപ്രധാനമന്ത്രി, നീതിന്യായ മന്ത്രി
തമര്‍ അലി സബ അല്‍ സലേം അല്‍ സബ - ആഭ്യന്തര മന്ത്രി
ഖലീഫ മുസീദ് ഹമദ - ധനകാര്യ മന്ത്രി
ഡോ. ബേസില്‍ ഹമ്മൂദ് ഹമദ് അല്‍ സബ - ആരോഗ്യമന്ത്രി
ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബ - വിദേശകാര്യ മന്ത്രി
ഇസ അഹമ്മദ് മുഹമ്മദ് ഹസ്സന്‍ അല്‍ കന്ദാരി - ഔഖാഫ് മന്ത്രി
ഡോ. മുഹമ്മദ് അബ്ദുള്‍ ലത്തീഫ് അല്‍ ഫാരിസ് - എണ്ണമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി
ഡോ. റാണ അബ്ദുല്ല അബ്ദുള്‍ റഹ്മാന്‍ അല്‍ ഫാരിസ് - പൊതുമരാമത്ത് , വാര്‍ത്താവിനിമയ, സാങ്കേതിക മന്ത്രി
മുബാറക് സേലം മുബാറക് അല്‍ ഹരിസ് - പാര്‍ലിമെന്‍റ് കാര്യ മന്ത്രി
അബ്ദുല്‍ റഹ്മാന്‍ ബദ അല്‍ മുത്തൈരി - വാര്‍ത്താവിനിമയ മന്ത്രി
അലി ഫഹദ് അല്‍ മുദഫ് - വിദ്യാഭ്യാസ മന്ത്രി
ഷായ അബ്ദുള്‍റഹ്മാന്‍ അഹ്മദ് അല്‍-ഷായ - ഭവന, നഗരവികസന സഹമന്ത്രി,
ഡോ. അബ്ദുല്ല ഇസ്സ അല്‍ സല്‍മാന്‍ - വാണിജ്യ വ്യവസായ മന്ത്രി
ഡോ. മഷാന്‍ മുഹമ്മദ് മഷാന്‍ അല്‍ ഒതൈബി - വൈദ്യുതി, വെള്ളം, ഊര്‍ജ്ജ മന്ത്രി

Related News