Loading ...

Home Africa

സുഡാനിൽ വിമാനം തകര്‍ന്ന് വീണു ; നിരവധി മരണം

സുഡാന്‍ : വിമാനം തകര്‍ന്നു വീണ് നിരവധി പേര്‍ മരിച്ചു. ദക്ഷിണ സുഡാനിലെ ജോങ്ലെയ് സംസ്ഥാനത്താണ് വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചത്. സംസ്ഥാനത്തെ മേഖലാ ഗവര്‍ണറും എയര്‍ലൈനും വിമാനാപകടം സ്ഥിരീകരിച്ചു. 24 പേര്‍ വരെ വിമാനത്തില്‍ ഉണ്ടായിരിക്കാമെന്നാണ് മന്ത്രാലയം അറിയിച്ചത്. ഒരു നിര്‍ദ്ദിഷ്ട മരണസംഖ്യ നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ദക്ഷിണ സുഡാന്‍ സുപ്രീം എയര്‍ലൈനിന്റെ വിമാനമാണ് (എച്ച്‌കെ -4274) അപകടത്തില്‍പ്പെട്ടത്. ഗവര്‍ണര്‍ ഡെനെ ജോക്ക് ചാഗോര്‍ ആണ് വിമാനാപകട വാര്‍ത്ത പുറത്തുവിട്ടത്. പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല

Related News