Loading ...

Home International

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടികള്‍ മോചിതരായി

അ​​​ബു​​​ജ: വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ നൈ​​​ജി​​​രീ​​​യ​​​യി​​​ലെ സ്കൂ​​​ളി​​​ല്‍​​​നി​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടു​പോ​​​ക​​​പ്പെ​​​ട്ട 279 പെ​​​ണ്‍​​​കു​​​ട്ടി​​​ക​​​ള്‍ മോ​​​ചി​​​ത​​​രാ​​​യി. ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​വ​​​രു​​​മാ​​​യി സ​​​ര്‍​​​ക്കാ​​​ര്‍ ന​​​ട​​​ത്തി​​​യ ച​​​ര്‍​​​ച്ച​​​യി​​​ലാ​​​ണു മോ​​​ച​​​നം സാ​​ധ്യ​​മാ​​​യ​​​തെ​​​ന്നും കു​​​ട്ടി​​​ക​​​ള്‍ സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്നും സം​​​ഫാ​​​റ സം​​​സ്ഥാ​​​ന ഗ​​​വ​​​ര്‍​​​ണ​​​ര്‍ ബെ​​​ല്ലോ മ​​​താ​​​വാ​​​ലെ അ​​​റി​​​യി​​​ച്ചു. മോ​​​ച​​​ന​​​ദ്ര​​​വ്യം ന​​​ല്കി​​​യെ​​​ന്ന വാ​​​ര്‍​​​ത്ത​​​ക​​​ള്‍ ഗ​​​വ​​​ര്‍​​​ണ​​​ര്‍ നി​​​ഷേ​​​ധി​​​ച്ചു. 317 പേ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യെ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ന്‍ റി​​​പ്പോ​​​ര്‍​​​ട്ടു​​​ക​​​ള്‍. കു​​​റ​​​ച്ചു​​​പേ​​​ര്‍ ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ട​​​താ​​​യി പി​​​ന്നീ​​​ട് ക​​​ണ്ടെ​​​ത്തി.

വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി നൂ​​​റോ​​​ളം ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ള്‍ സം​​​ഫാ​​​റ​​​യി​​​ലെ ജാം​​​ഗ്ബെ പ​​​ട്ട​​​ണ​​​ത്തി​​​ലു​​​ള്ള ഗ​​​വ​​​ണ്‍​​​മെ​​​ന്‍റ് ഗേ​​​ള്‍​​​സ് ബോ​​​ര്‍​​​ഡിം​​​ഗ് സ്കൂ​​​ളി​​​ന്‍റെ ഡോ​​​ര്‍​​​മി​​​റ്റ​​​റി ആ​​​ക്ര​​​മി​​​ച്ച്‌ വി​​​ദ്യാ​​​ര്‍​​​ഥി​​​നി​​​ക​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​ങ്ങ​​​ളെ കാ​​​ട്ടി​​​ലൂ​​​ടെ ന​​​ട​​​ത്തി​​​യെ​​​ന്നും പ​​​ല​​​ര്‍​​​ക്കും പ​​​രി​​​ക്കേ​​​റ്റെ​​​ന്നും ന​​​ട​​​ത്തം നി​​​ര്‍​​​ത്തി​​​യാ​​​ല്‍ വെ​​​ടി​​​വ​​​യ്ക്കു​​​മെ​​​ന്ന് അ​​​ക്ര​​​മി​​​ക​​​ള്‍ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും മോ​​​ചി​​​ത​​​രാ​​​യ പെ​​​ണ്‍​​​കു​​​ട്ടി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു. ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ സം​​​ഘം ഏ​​​താ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ ആ​​​രും ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

Related News