Loading ...

Home International

14 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ ഫോസില്‍ കണ്ടെത്തി

ബ്യൂണസ് ഐറിസ്: 14 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ ഫോസില്‍ കണ്ടെത്തി. ദിനോസര്‍ വിഭാഗത്തില്‍ ഏറ്റവും പൗരാണികമെന്നു കരുതുന്ന ഫോസിലുകള്‍ അര്‍ജന്റീനയിലെ പാറ്റഗോണിയ വനമേഖലയിലാണ് കണ്ടെത്തിയത്.അര്‍ജന്റീനയിലെ ന്യൂക്യൂന്‍ പട്ടണത്തിനു തെക്കാണ് ഗവേഷണം നടന്ന പ്രദേശം. അപൂര്‍ണമായ അസ്തികൂടമാണ് ലഭിച്ചത്. ഭൂമിയില്‍ ജീവിച്ച ഏറ്റവും വലിയ ജീവി വര്‍ഗമെന്നു കരുതുന്ന ടിറ്റനോസറുകളില്‍ പെട്ട 'നിന്‍ജാറ്റിറ്റാന്‍ സപറ്റായി' വിഭാഗത്തിലെ ദിനോസറിന്റെ ഫോസിലാണിതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. 14.5 കോടി മുതല്‍ 6.5 കോടി വരെ വര്‍ഷത്തിനിടയിലുള്ള ക്രെറ്റാഷ്യസ് കാലത്താണ് ഇവ ജീവിച്ചത്. കഴുത്തുനീണ്ട, മരങ്ങള്‍ ഭക്ഷിക്കുന്ന വിഭാഗമായിരുന്നു നിന്‍ജാറ്റിറ്റനുകള്‍.20 മീറ്ററാണ് ഈ വിഭാഗത്തിലെ ദിനോസറുകള്‍ക്ക് ശരാശരി വലിപ്പം. എന്നാല്‍, 35 മീറ്ററുകള്‍ വരെ നീളമുള്ള ദിനോസറുകളും ജീവിച്ചിരുന്നുവെന്നാണ് നിഗമനം. അര്‍ജന്റീനയില്‍ ഈ ഫോസില്‍ കണ്ടെത്തിയതോടെ ആദ്യ കാല ടിറ്റനോസറുകള്‍ ദക്ഷിണാര്‍ധ ഗോളത്തിലാകാം കൂടുതലായി ജീവിച്ചതെന്നും ഗവേഷകര്‍ കരുതുന്നുണ്ട്.

Related News