Loading ...

Home International

നെവാല്‍നി വിഷയത്തിൽ റഷ്യക്കെതിരെ ഉപരോധത്തിന് ഒരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: റഷ്യയുടെ പ്രതിപക്ഷ നേതാവ് അലെക്‌സി നെവാല്‍നിയ്ക്കു വേണ്ടി അമേരിക്കയും രംഗത്തിറങ്ങുന്നു. റഷ്യക്കെതിരെ ഉപരോധം കൊണ്ടുവരാനാണ് അമേരിക്ക ഒരുങ്ങുന്നത്. യൂറോപ്യന്‍ യൂണിയന് പുടിന്റെ നയങ്ങളോടുള്ള എതിര്‍പ്പ് മുതലെടുത്താണ് അമേരിക്ക നീങ്ങുന്നത്. പ്രതിപക്ഷ നേതാവും പുടിന്റെ ചിരവൈരിയുമായ അലെക്‌സ് നെവാല്‍നിയ്ക്ക് വിഷം കൊടുത്തത് പുടിന്റെ അറിവോടെയാണെന്ന് അമേരിക്ക തുടക്കം മുതല്‍ ആരോപിച്ചിരുന്നു. നെവാല്‍നിയെ ചികിത്സിച്ച ജര്‍മ്മനിയുടെ ചാന്‍സലര്‍ അയ്ഞ്ചലാ മെര്‍ക്കല്‍ പുടിനുമായി രൂക്ഷവാഗ്വാദമാണ് നടന്നത്.ചികിത്സയ്ക്ക് ശേഷം നാട്ടില്‍ തിരികെ എത്തിയ നെവാല്‍നിയെ ഒരു മാസത്തിനുള്ളില്‍ വീണ്ടും കേസ്സുകള്‍ കുത്തിപ്പൊക്കി അറസ്റ്റ് ചെയ്തു. à´¨à´¿à´²à´µà´¿à´²àµâ€ നെവാല്‍നിയേയും അടുത്ത അനുയായികളേയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ജോ ബൈഡനും നെവാല്‍നിക്കായി രംഗത്ത് വന്നിരിക്കുന്നത്.

Related News