Loading ...

Home Kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്‌

തിരുവനന്തപുരം: കേരളത്തില്‍‌ ചൂട്‌ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. തെരഞ്ഞെടുപ്പ്‌ കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോ​ഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. കുടിക്കുന്നത്‌ ശുദ്ധജലമാണെന്ന്‌ ഉറപ്പാക്കണം. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെ വെയില്‍ കൊള്ളരുത്‌. പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക്‌ പ്രത്യേക കരുതല്‍ നല്‍കുക. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്‌തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്‌, ചിലപ്പോള്‍ അബോധാവസ്‌ഥയും കാണപ്പെടാം എന്നതാണ് സൂര്യഘാതം ഏറ്റതിന്റെ ലക്ഷണങ്ങള്‍. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്‌, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്‌, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ്‌ തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപ ലക്ഷണങ്ങള്‍.

Related News