Loading ...

Home Kerala

ക്രിമിനല്‍ കേസില്‍ അകപ്പെട്ടവരെ സ്ഥാനാര്‍ഥിയാക്കിയാല്‍ 30 ദിവസത്തിനകം വിശദീകരണം വേണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ഥികളാക്കിയാല്‍ അതിലേക്ക് നയിച്ച സാഹചര്യം വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം വിശദീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ നിയമനിര്‍മാണ സഭകളിലെത്താതിരിക്കാനുള്ള കമ്മിഷന്റെ ചുവടുവെപ്പുകളില‌ൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കേസുകളില്‍ പെടാത്തവരെ കണ്ടെത്തി മത്സരിപ്പിക്കാനായില്ലെന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കേണ്ടിവരും. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ ഏതു ക്രിമിനല്‍ക്കേസില്‍പ്പെട്ടവരായാലും പാര്‍ട്ടികള്‍ വിശദീകരണം നല്‍കണം. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വീഴ്ചവരുത്തിയാല്‍ സുപ്രീംകോടതിയെ അറിയിക്കും. പുതിയ വ്യവസ്ഥപ്രകാരം ദേശീയ പാര്‍ട്ടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന പാര്‍ട്ടികള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് ക്രിമിനല്‍ കേസുകളുടെ വിവരം നല്‍കേണ്ടത്. നിലവില്‍ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കുമ്ബോള്‍ ക്രിമിനല്‍ കേസ് വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഇത് മൂന്നുതവണ അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തണം. ഇതിനുപുറമേയാണ് പുതിയ വ്യവസ്ഥ ബാധകമാക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം നേതാക്കളെ അറിയിച്ചു.

Related News