Loading ...

Home International

തായ്‌ലന്റില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു; സൈന്യത്തിന്റെ അധികാരം രാജകുടുംബം ഉപേക്ഷിക്കണമെന്ന് ആവശ്യം

ബാങ്കോക്: തായ്‌ലന്റിലെ രാജകുടുംബത്തിനെതിരായ പ്രക്ഷോഭം വീണ്ടും രൂക്ഷമാകുന്നു. രാജകുടുംബത്തിന്റെ അമിതാധികാരം എടുത്തുമാറ്റണമെന്ന ആവശ്യവുമായിട്ടാണ് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി യുവാക്കളടക്കം പ്രതിഷേധിക്കുന്നത്. തായ്‌ലന്റ് പ്രധാനമന്ത്രിയുടെ വീടിന് മുന്നിലെ പ്രതിഷേധത്തിനിടെ കണ്ണീര്‍വാതകവും ജലപീരങ്കിയും സൈന്യം പ്രയോഗിച്ചു. പ്രധാനമന്ത്രി പ്രയുത് ചാന്‍ ഒ ചായുടെ മന്ത്രിസഭയ്ക്ക് രാജ്യത്ത് യാതൊരു അധികാരവുമില്ലെന്നും എല്ലാം നിയന്ത്രിക്കുന്നത് രാജകുടുംബമാണെന്നുമാണ് ആരോപണം. രാജ്യത്തെ പ്രധാനമന്ത്രി എല്ലാ വിഷയങ്ങളും രാജകുടുംബത്തിന്റെ താല്‍പ്പര്യത്തിനനുസരിച്ചാണ് നടപ്പാക്കുന്നതെന്നതാണ് പ്രധാന ആക്ഷേപം. കടുത്ത സാമ്ബത്തിക പ്രതിസന്ധിയും തദ്ദേശീയരുടെ തൊഴിലില്ലായ്മയും പരിഹരിക്കപ്പെടുന്നില്ലെന്നും പ്രക്ഷോഭകാരികള്‍ ആരോപിക്കുന്നു. ഇതിന് പുറമേയാണ് സൈന്യത്തെ ഉപയോഗിച്ച്‌ രാജകുടുംബം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. രാജകുടുംബത്തെ ധിക്കരിച്ചാല്‍ 15 വര്‍ഷം തടവ് ശിക്ഷയാണ് തായ്‌ലന്റിലുള്ളത്.

Related News