Loading ...

Home Kerala

എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ നടത്തിയ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്‌ നടയില്‍ എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ നടത്തിയ സമരം അവസാനിപ്പിച്ചു. നിയമന്ത്രി എകെ ബാലനുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം. ഉന്നയിച്ച പ്രധാനമുദ്രാവാക്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായെന്നും ഇതേ തുടര്‍ന്നാണ്‌ സമരം അവസാനിപ്പിക്കാന്‍ തയ്യാറായതെന്ന്‌ എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിനൊപ്പം നിന്ന യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, ഡിവൈഎഫ്‌ഐ, എഐവൈഎഫ് തുടങ്ങിയ യുവജനസംഘടനകള്‍ക്കും ഉദ്യോഗാര്‍ഥികള്‍ നന്ദി അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ അനുകൂല സമീപനമാണുണ്ടായത്‌.

Related News