Loading ...

Home Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരം

നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരം. ഇതിനായി അക്ഷയകേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പുതിയ അപേക്ഷകരെ ഉള്‍പ്പെടുത്തികൊണ്ടുള്ള വോട്ടര്‍ പട്ടിക നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുന്‍പായി പ്രസിദ്ധീകരിക്കും. ഇതിനു പുറമേ സ്ഥലം മാറ്റത്തിനും തെറ്റ് തിരുത്തലിനും അപേക്ഷിക്കാവുന്നതാണ്. അന്തിമവോട്ടര്‍പ്പട്ടികയിന്മേല്‍ രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് പേര് ചേര്‍ക്കാനുള്ള അവസരം വീണ്ടും ഒരുക്കിയത്. മാത്രമല്ല, കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്. രോഗ ബാധിതരായുള്ളവര്‍ക്ക് പി.പി.ഇ. കിറ്റ് നല്‍കി വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കാനാണ് ആലോചന. മാധ്യമപ്രവര്‍ത്തകര്‍ക്കും തപാല്‍വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുന്നുണ്ട്.

Related News