Loading ...

Home Kerala

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇക്കുറിയും പ്രവാസികള്‍ക്ക്​ ഇ-വോട്ടില്ല

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക്​ ഇ-തപാല്‍ വോട്ട്​ സൗകര്യം ഇക്കുറിയില്ല. ഇതി​െന്‍റ നടപടിക്രമങ്ങള്‍ക്ക്​ അന്തിമരൂപം നല്‍കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇലക്​ട്രോണിക്​ തപാല്‍ വോട്ടിന്​ തെരഞ്ഞെടുപ്പു കമീഷനും കേന്ദ്രസര്‍ക്കാറും അനുകൂലമാണ്​. എന്നാല്‍, ഒറ്റയടിക്ക്​ എല്ലാ പ്രവാസികള്‍ക്കുമായി അത്​ നടപ്പാക്കാന്‍ കഴിയില്ലെന്നാണ്​ വിദേശകാര്യ മന്ത്രാലയം കമീഷനെ അറിയിച്ചിട്ടുള്ളത്​.ഗള്‍ഫ്​ നാടുകളിലെ പ്രവാസികള്‍ക്ക്​ ആദ്യഘട്ടത്തില്‍ പരിഗണന നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. ഇതിനെല്ലാമിടയില്‍, വോ​ട്ടെടുപ്പ്​ സമയത്ത്​ നാട്ടിലുള്ള വോ​ട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക്​ മാത്രമാണ്​ വോട്ടുചെയ്യാന്‍ കഴിയുക. 80 കഴിഞ്ഞവര്‍ക്കും സേനാംഗങ്ങള്‍ക്കും പോസ്​റ്റല്‍ വോട്ടിന്​ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്​. കോവിഡ്​ ബാധിതര്‍ക്ക്​ വോട്ടുചെയ്യാന്‍ പോളിങ്​ ബൂത്തില്‍ പ്രത്യേക ക്രമീകരണം ഉണ്ടാവും.കേരളത്തില്‍ ഇക്കുറി പോളിങ്​ ബൂത്തുകളുടെ എണ്ണത്തില്‍ ഇര​ട്ടിയോളം വര്‍ധനയുണ്ട്​. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 21,498 ആയിരുന്നത്​ ഇപ്പോള്‍ 40,771 ആയി ഉയര്‍ത്തി. കോവിഡ്​കാലത്തെ നിയന്ത്രണങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണിത്​.

Related News