Loading ...

Home Kerala

സംസ്ഥാനത്ത് മെമു സര്‍വീസുകള്‍ 15 മുതല്‍ ; റിസര്‍വേഷന്‍ വേണ്ട

കൊച്ചി : സംസ്ഥാനത്ത് മെമു സര്‍വീസുകള്‍ അടുത്തമാസം മുതല്‍ പുനരാരംഭിക്കും. മെമു സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് മാര്‍ച്ച്‌ 15 മുതലാണ് പുനരാരംഭിക്കുക. ഇതില്‍ കേരളത്തിലെ 8 സര്‍വീസുകളും ഉള്‍പ്പെടും. കേരളത്തില്‍ പുതിയതായി മലബാര്‍ മേഖലയില്‍ ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ പാസഞ്ചര്‍ ട്രെയിനിന് പകരം മെമു സര്‍വീസ് നടത്തും. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം- ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-കണ്ണൂര്‍ മേഖലകളിലാണ് അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യലുകളായി മെമു സര്‍വീസ് നടത്തുക. എക്‌സ്പ്രസ് ട്രെയിനിന്റെ നിരക്കായിരിക്കും. ഞായറാഴ്ചകളില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. അണ്‍റിസര്‍വ്ഡ് സ്‌പെഷല്‍ ട്രെയിനുകള്‍ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. അതേസമയം കോട്ടയം- എറണാകുളം, കോട്ടയം -കൊല്ലം, തിരുവനന്തപുരം-കൊല്ലം, പാലക്കാട് - എറണാകുളം റൂട്ടുകളിലെ മെമു സര്‍വീസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കേരളത്തില്‍ പുനരാരംഭിക്കുന്ന മെമു സര്‍വീസുകള്‍: കൊല്ലം - ആലപ്പുഴ 3.30-5.45 (15 മുതല്‍) ആലപ്പുഴ - കൊല്ലം 17.20-19.25 (17 മുതല്‍) ആലപ്പുഴ - എറണാകുളം 7.25-9.00 (15 മുതല്‍) എറണാകുളം - ആലപ്പുഴ 15.40-17.15 (17 മുതല്‍) എറണാകുളം - ഷൊര്‍ണൂര്‍ 17.35-20.50 (15 മുതല്‍) ഷൊര്‍ണൂര്‍ - എറണാകുളം 3.30-6.50 (17 മുതല്‍) ഷൊര്‍ണൂര്‍ - കണ്ണൂര്‍ 4.30-9.10 (16 മുതല്‍) കണ്ണൂര്‍ - ഷൊര്‍ണൂര്‍ 17.20-22.55 (16 മുതല്‍)

Related News