Loading ...

Home International

ആഗോളതലത്തിൽ മുഴുവന്‍ അതിര്‍ത്തികളിലും അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്ന് ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്: ആഗോളതലത്തിലെ മുഴുവന്‍ അതിര്‍ത്തികളിലും അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സെക്യൂരിറ്റി കൗണ്‍സില്‍. മറ്റെല്ലാ ശത്രുതയും മറന്ന് കൊറോണ പ്രതിരോധത്തിനായി രാജ്യങ്ങളൊന്നിക്കണമെന്നും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. രാജ്യാന്തര തലത്തിലെ ഭിന്നതകളെല്ലാം മാനുഷിക മൂല്യങ്ങളെ സംരക്ഷിക്കാനായി ഉപേക്ഷിക്കാനാണ് 15 അംഗ കൗണ്‍സിലിന്റെ ആഹ്വാനം. 2656-ാമത് പ്രമേയമാണ് കൊറോണ പ്രതിരോധത്തിനായി വെടിനിര്‍ത്തലാഹ്വാനമായി മാറിയത്. കടുത്ത അതിര്‍ത്തി പ്രശ്‌നങ്ങളും ആഭ്യന്തര കലാപങ്ങളും നിലനില്‍ക്കുന്ന പ്രദേശത്ത് വാക്‌സിനുകള്‍ വിതരണം ചെയ്യാനെടുത്ത തീരുമാനം സുരക്ഷാ കൗണ്‍സില്‍ സ്വാഗതം ചെയ്തു. ദരിദ്രരാജ്യങ്ങള്‍ക്ക് പരമാവധി വാക്‌സിനെത്തിക്കാന്‍ മറ്റെല്ലാ രാജ്യങ്ങളും ചേര്‍ന്ന് ഫണ്ട് സ്വരൂപിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്തു. അഭയാര്‍ത്ഥികള്‍ ധാരാളമുള്ള പ്രദേശത്ത് യു.എന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ വാക്‌സിന്‍ വിതരണം അടിയന്തിരമായി ആരംഭിക്കണെന്നും കൗണ്‍സില്‍ തീരുമാനിച്ചു. 2001ല്‍ അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷ സമയത്ത് പോലും പോളിയോ വാക്‌സിന്‍ വിതരണ ത്തിനായി ഒരാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് സഭ ഓര്‍മ്മിപ്പിച്ചു. ആ യജ്ഞത്തില്‍ 35000 ആരോഗ്യപ്രവര്‍ത്തകര്‍ പരിശ്രമിച്ചതിനെ തുടര്‍ന്ന് 57 ലക്ഷം കുട്ടികളിലേക്ക് വാക്‌സിനെ ത്തിയെന്നും യോഗം വിലയിരുത്തി.

Related News