Loading ...

Home International

മ്യാ​ന്‍​മ​ര്‍ പ​ട്ടാ​ള​ത്തി​ന്‍റെ അ​ക്കൗ​ണ്ടു​ക​ള്‍ നി​രോ​ധി​ച്ച്‌ ഫേ​സ്ബു​ക്കും ഇ​ന്‍​സ്റ്റ​ഗ്രാ​മും

യാ​ങ്കോ​ണ്‍: മ്യാ​ന്‍​മ​ര്‍ പ​ട്ടാ​ളം ഫേ​സ്ബു​ക്കും ഇ​ന്‍​സ്റ്റ​ഗ്രാ​മും ഉ​പ​യോ​ഗി​ക്കു​ന്ന​തു നി​രോ​ധി​ച്ച​താ​യി ഫേ​സ്ബു​ക്ക് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ജ​നാ​ധി​പ​ത്യ സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ച്ച്‌ ഭ​ര​ണം പി​ടി​ച്ച​തും പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണു നി​രോ​ധ​നം.

പ​ട്ടാ​ള​വു​മാ​യി ബ​ന്ധ​മു​ള്ള ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ള്‍ ഫേ​സ്ബു​ക്കി​ല്‍ പ​ര​സ്യം ന​ല്കു​ന്ന​തും വി​ല​ക്കി. ഒ​ന്നാം തീ​യ​തി​യാ​ണു പ​ട്ടാ​ളം ജ​നാ​ധി​പ​ത്യ നേ​താ​വ് ഓം​ഗ് സാ​ന്‍ സൂ​ചി​യെ​യും പ്ര​സി​ഡ​ന്‍റ് വി​ന്‍ വി​ന്‍റി​നെ​യും ത​ട​വി​ലാ​ക്കി അ​ധി​കാ​രം പി​ടി​ച്ച​ത്.

ഇ​തി​നെ​തി​രെ ജ​നം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പോ​ലീ​സു​കാ​ര​ന്‍ അ​ട​ക്കം നാ​ലു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.

Related News