Loading ...

Home Australia/NZ

ഓസട്രേലിയയെ ഭീതിയിലാഴ്ത്തി ത്വക്കിനെ കാര്‍ന്നു തിന്നുന്ന ബുറുലി അള്‍സര്‍ പടരുന്നു

കൊവിഡിന്റെ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കെ ഓസട്രേലിയയെ ഭീതിയിലാഴ്ത്തി 'ബുറുലി അള്‍സര്‍' കേസുകള്‍ പടരുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മെല്‍ബണിലെ പ്രാന്തപ്രദേശങ്ങളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ട് ചെയ്തത് എവിടൊക്കെ ?​

ഇന്നര്‍ മെല്‍ബണ്‍ മേഖലയിലെ എസെന്‍ഡണ്‍, മൂണി പോണ്ട്‌സ്, ബ്രണ്‍സ്‌വിക് വെസ്റ്റ്

കാരണക്കാര്‍

മൈകോബാക്ടീരിയം അള്‍സെറന്‍സ് എന്ന ബാക്ടീരിയ. കോശങ്ങളില്‍ തകരാറുണ്ടാക്കുകയും രോഗപ്രതിരോധ പ്രതികരണത്തെ തടയുകയും ചെയ്യുന്ന മൈകോലാക്ടോണ്‍ എന്ന വിഷ പദാര്‍ത്ഥം ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്നു.

ബുറുലി അള്‍സര്‍

 ഫ്ലഷ് ഈറ്റിംഗ് സിസീസ് എന്നാണ് ബുറുലി അള്‍സര്‍ അറിയപ്പെടുന്നത്. ( മാംസം കാര്‍ന്നെടുക്കപ്പെടുന്ന അണുബാധ )

 പ്രാരംഭ ഘട്ടത്തില്‍ രോഗനിര്‍ണയം സാദ്ധ്യമായാല്‍ ഗുരുതരമാകില്ല

 ഗുരുതരമായാല്‍ ത്വക്കും ടിഷ്യുവും നശിക്കാന്‍ കാരണമാകാം. അസ്ഥിയേയും ബാധിച്ചേക്കാം. ശസ്ത്രക്രിയ വേണ്ടി വന്നേക്കാം

 ചെറിയ തോതിലാണ് രോഗമെങ്കില്‍ ആഴ്ചകള്‍ കൊണ്ട് ചികിത്സിച്ച്‌ ഭേദമാക്കാം

 പ്രാരംഭ ലക്ഷണങ്ങള്‍ - തൊലിപ്പുറത്ത് സാധാരണയായി വേദനയില്ലാത്തതും കട്ടികൂടിയതുമായ വീക്കം (മുഴ). മിക്കവരും ഇത് ഏതെങ്കിലും പ്രാണിയുടെ കടിയേറ്റതാകാമെന്നാണ് തെറ്റിദ്ധരിക്കുന്നത്. കടുത്ത ചൊറിച്ചില്‍ ഉണ്ടാകാം. വീക്കം തൊലിപ്പുറത്ത് മുറിവ് പോലെ വ്യാപിക്കുന്നു. കൈയ്യിലോ കാലിലോ ആണ് സാധാരണയായി ഈ വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

 രോഗവ്യാപന രീതി ഇതുവരെ കൃത്യമായി നിര്‍ണയിച്ചിട്ടില്ല. അതിനാല്‍ പ്രാഥമിക പ്രതിരോധ നടപടികളും തിരിച്ചറിഞ്ഞിട്ടില്ല.

 രോഗകാരിയായ മൈകോബാക്ടീരിയം അള്‍സെറന്‍സ് 29 C - 33 C താപനിലയ്ക്കിടെയിലാണ് വളരുന്നത്.

 മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

 മനുഷ്യരെ കൂടാതെ കോവാല, ഒപ്പോസം, നായ, കുതിര തുടങ്ങിയ ജീവികളിലും ബുറുലി അള്‍സര്‍ മുമ്ബ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം പകരുന്നതായി കണ്ടെത്തിയിട്ടില്ല.

 ഓസ്ട്രേലിയയ്ക്ക് പുറമേ, ആഫ്രിക്ക, തെക്കെ അമേരിക്ക, പടിഞ്ഞാറന്‍ പസഫിക് മേഖലകളിലെ വരണ്ട ഉഷ്ണമേഖല, മിതശീതോഷ്ണ കാലാവസ്ഥയുള്ള കുറഞ്ഞ 33 രാജ്യങ്ങളില്‍ ഈ അണുബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Related News